Sections

മഹീന്ദ്ര മെറ്റൽ ബോഡിയോടു കൂടിയ ട്രിയോ പ്ലസ് പുറത്തിറക്കി

Thursday, Apr 18, 2024
Reported By Admin
Mahindra Treo Plus

കൊച്ചി: ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് ത്രീവീലർ കമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ), മെറ്റൽ ബോഡിയോട് കൂടിയ ഏറ്റവും പുതിയ ഇലക്ട്രിക് ഓട്ടോയായ ട്രിയോ പ്ലസ് വിപണിയിൽ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ജനപ്രിയ ട്രിയോ പ്ലസിൽ മെറ്റൽ ബോഡി കൂടി ഉൾപ്പെടുത്തിയതെന്ന് കമ്പനി അറിയിച്ചു. ആകർഷകമായ 3.58 ലക്ഷം രൂപയാണ് പുതിയ വേരിയൻറിൻറെ എക്സ്ഷോറൂം വില.

നിലവിൽ രാജ്യത്തെ ഏറ്റവും ജനപ്രിയ ഇലക്ട്രിക് ഓട്ടോയാണ് ട്രിയോ പ്ലസ്. 2018ലാണ് ഇന്ത്യയിലെ നമ്പർ വൺ ഇലക്ട്രിക് ത്രീവീലർ നിർമാതാക്കളായ മഹീന്ദ്ര ട്രിയോ പ്ലസ് അവതരിപ്പിച്ചത്. ഇതിനകം 50000ലധികം ട്രിയോ പ്ലസ് ഓട്ടോകൾ നിരത്തിലിറങ്ങിയിട്ടുണ്ട്. എൽ5എം ഇവി വിഭാഗത്തിൽ ഏകദേശം 52% വിപണി വിഹിതം കയ്യാളുന്നതും ട്രിയോ പ്ലസാണ്. ഇത്രയും ഓട്ടോകൾ 1.10 ബില്യൺ കിലോമീറ്റർ സഞ്ചരിച്ചതിലൂടെ 18,500 മെട്രിക് ടൺ സിഒ2 പുറന്തള്ളുന്നത് ഒഴിവാക്കുകയും ചെയ്തു.

പ്രകടനത്തിൻറെ കാര്യത്തിലും മുന്നിലാണ് ട്രിയോ പ്ലസ്. 10.24 കെഡബ്ല്യുഎച്ച് ബാറ്ററിയാണ് കരുത്ത്. 42 എൻഎം ടോർക്കോടുകൂടിയ 8 കിലോവാട്ട് പവർ ഇത് നൽകും. ഒറ്റ ചാർജിൽ 150 കിലോമീറ്ററിലധികം സഞ്ചരിക്കാം. മെറ്റൽ ബോഡി വേരിയൻറ് ട്രിയോ പ്ലസിന് 5 വർഷം/1,20,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻറി ഉപഭോക്താക്കൾക്ക് ലഭിക്കും. ട്രിയോ മെറ്റൽ ബോഡി വേരിയൻറ് വാങ്ങുന്ന ഡ്രൈവർമാർക്ക് ആദ്യ വർഷത്തേക്ക് 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. ലോൺ കാലാവധി 60 മാസമായി വർധിപ്പിച്ചതിനൊപ്പം, 90% വരെ ഫിനാൻസും കുറഞ്ഞ ഡൗൺ പേയ്മെൻറ് സ്കീമുകളും ഇതോടൊപ്പം മഹീന്ദ്രയും ഫിനാൻസ് പങ്കാളികളും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു.

ഞങ്ങളുടെ ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മഹീന്ദ്രയിൽ ഞങ്ങളുടെ മുൻഗണനയെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡിൻറെ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ ചോയ്സുകൾ വാഗ്ദാനം ചെയ്യുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും അവർ കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.