- Trending Now:
കൊച്ചി: രാജ്യത്തെ എസ്യുവി വിഭാഗത്തിലെ മുൻനിരക്കാരായ മഹീന്ദ്ര & മഹീന്ദ്രയുടെ ഉപസ്ഥാപനമായ മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽസ് ലിമിറ്റഡ് (എംഇഎഎൽ) ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ് കേപ്പ് ഇവൻറിൽ 'വിഷൻ ഥാർ.ഇ' അവതരിപ്പിച്ചു. മഹീന്ദ്രയുടെ എസ്യുവിയുടെ സ്വഭാവം ഉൾക്കൊള്ളുന്ന സാഹസികവും വ്യത്യസ്തവുമായ ഡിസൈൻ പരിവർത്തനമായിരിക്കും ഥാർ.ഇ. ജനപ്രിയ ഥാറിൻറെ ഇലക്ട്രിക് പതിപ്പാണിത്.
മഹീന്ദ്ര ബ്രാൻഡിൻറെ കരുത്തുറ്റ ഡിഎൻഎയുമായി എക് സ് പ്ലോർ ദ ഇംപോസിബിൾ എന്ന ബ്രാൻഡിൻറെ തത്വശാസ്ത്രത്തിന് ഊന്നൽ നൽകി രൂപകൽപനയിലെ വിപ്ലവകരമായ മാറ്റത്തെ പ്രതിനിധീകരിക്കുന്നതാണ് ഥാർ.ഇ. ഉയർന്ന പ്രകടനമുള്ള അത്യാധുനിക എഡബ്ല്യുഡി ഇലക്ട്രിക് പവർട്രെയിനോടു കൂടി ഇൻഗ്ലോബോൺ ഇലക്ട്രിക് പ്ലാറ്റ് ഫോമിലാണ് ഥാർ.ഇ രൂപകൽപന ചെയ്തിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള പ്രതിബദ്ധത ഉയർത്തിക്കാട്ടി 50 ശതമാനം റീസൈക്കിൾ ചെയ്ത പിഇടി, റീസൈക്കിൾ ചെയ്യാവുന്ന അൺകോട്ടഡ് പ്ലാസ്റ്റിക്കുകൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് ഥാർ.ഇയുടെ നിർമാണം. ഇലക്ട്രിക് എസ്യുവി നിർമാണത്തോടുള്ള നൂതനമായ സമീപനത്തെയും ഥാർ.ഇ എടുത്തുകാണിക്കുന്നു.
നവീകരണത്തിൻറെയും മുൻനിര ഡിസൈൻ തത്ത്വചിന്തയുടെയും സാക്ഷ്യമാണ് വിഷൻ ഥാർ.ഇ എന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് വിഭാഗം പ്രസിഡൻറ് വീജയ് നക്ര പറഞ്ഞു.
ഓട്ടോമോട്ടീവ് ഡിസൈനിലെ പുരോഗമന ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ഒരു ദർശനമാണ് ഥാർ.ഇ രൂപപ്പെടുത്തുന്നതെന്നും, ഉത്തരവാദിത്തമുള്ള ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ പ്രഖ്യാപനമാണ് ഇതെന്നും മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിൻറെ ചീഫ് ഡിസൈൻ ഓഫീസർ പ്രതാപ് ബോസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.