Sections

കേരള ഫുട്ബോളിൽ പുതുയുഗം കുറിക്കാൻ മഹീന്ദ്ര സൂപ്പർ ലീഗ് കേരള

Thursday, Sep 05, 2024
Reported By Admin
Mahindra & Mahindra signs as the title sponsor for Super League Kerala

കൊച്ചി: രാജ്യത്തെ പ്രമുഖ എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ്സൂ പ്പർ ലീഗ് കേരളയുമായി (എസ്എൽകെ) ടൈറ്റിൽ സ്പോൺസർഷിപ്പ് കരാർ ഒപ്പിട്ടു. 2024 സെപ്റ്റംബർ 7ന് കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മഹീന്ദ്ര സൂപ്പർ ലീഗ് കേരള എന്ന പേരിൽ അറിയപ്പെടുന്ന ഫുട്ബോൾ ലീഗിൻറെ അരങ്ങേറ്റ സീസണിന് തുടക്കം കുറിക്കുന്നത്. ഫോർസ കൊച്ചി എഫ്സി, മലപ്പുറം എഫ്സി, തിരുവനന്തപുരം കൊമ്പൻസ് എഫ്സി, കണ്ണൂർ വാരിയേഴ്സ് എഫ്സി, കാലിക്കറ്റ് എഫ്സി, തൃശൂർ എഫ്സി എന്നിങ്ങനെ ആറ് ഫ്രാഞ്ചൈസി ടീമുകളാണ് ഉദ്ഘാടന സീസണിൽ പങ്കെടുക്കുന്നത്.

സമ്പന്നമായ സാംസ്കാരിക പൈതൃകത്തിനും, സ്പോർട്സിനോടുള്ള തീവ്ര ഇഷ്ടത്തിനും പേരുകേട്ട കേരളത്തോടുള്ള ബ്രാൻഡിൻറെ ആഴത്തിലുള്ള പ്രതിബദ്ധതയാണ് സൂപ്പർ ലീഗ് കേരളയുമായുള്ള മഹീന്ദ്രയുടെ ബന്ധം ഉയർത്തിക്കാട്ടുന്നത്. മഹീന്ദ്രയുടെ മുൻനിര എസ്യുവികൾ മത്സരങ്ങൾ നടക്കുന്ന വേദികളിൽ പ്രദർശിപ്പിക്കും ഐപിഎൽ, ഫിഫ ലോകകപ്പ്, ഐസിസി മെൻസ് ക്രിക്കറ്റ് ലോകകപ്പ്, ഐബിഎ വിമൺസ് വേൾഡ് ബോക്സിങ് ചാമ്പ്യൻഷിപ്പ് തുടങ്ങിയ കായിക മാമാമാങ്കങ്ങളുമായും നേരത്തെ മഹീന്ദ്ര സഹകരിച്ചിരുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.