Sections

ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് സ്കോളർഷിപ്പുമായി മഹീന്ദ്ര

Wednesday, Sep 18, 2024
Reported By Admin
Mahindra Truck and Bus Division announces scholarship for truck drivers' daughters under Sarathi Abh

കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിന്റെ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ (എംടിബിഡി) ഡ്രൈവേഴ്സ് ദിനത്തിന്റെ ഭാഗമായി മഹീന്ദ്ര സാരഥി അഭിയാൻ മുഖേന ട്രക്ക് ഡ്രൈവർമാരുടെ പെൺകുട്ടികൾക്കായി സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. ഈ പദ്ധതിയിലൂടെ ഉന്നതവിജയം നേടിയ ട്രക്ക് ഡ്രൈവർമാരുടെ പെൺകുട്ടികളുടെ ജീവിതത്തെ പരിവർത്തനം ചെയ്യുകയാണ് മഹീന്ദ്രയുടെ ലക്ഷ്യം. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിക്ക് 10,000 രൂപ സ്കോളർഷിപ്പും സർട്ടിഫിക്കറ്റും നൽകും. 2025 ഫെബ്രുവരി മുതൽ മാർച്ച് വരെ തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ മഹീന്ദ്ര ട്രക്കിന്റെയും ബസ്സിന്റെയും നേതൃത്വത്തിലാണ് ആദരം സംഘടിപ്പിക്കുന്നത്. അതിൽ ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് 1000 സ്കോളർഷിപ്പുകൾ സമ്മാനിക്കും.

ഈ സംരംഭത്തിന് തുടക്കമിട്ട ആദ്യത്തെ വാണിജ്യ വാഹന നിർമ്മാതാക്കളിൽ ഒരാളാണ് മഹീന്ദ്ര. 2014 ൽ ആരംഭിച്ച സാരഥി അഭിയാൻ പദ്ധതി വഴി ഇതുവരെ 10,029 പെൺകുട്ടികൾക്ക് സ്കോളർഷിപ്പുകൾ നൽകിയിട്ടുണ്ട്.

ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കൾക്ക് വിദ്യാഭ്യാസ അവസരങ്ങൾ നൽകി അവരുടെ ജിവിതം ശോഭനമാക്കാൻ മഹീന്ദ്ര പ്രതിജ്ഞാബദ്ധമാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗം വിനോദ് സഹായ് പറഞ്ഞു. ഇതുവഴി നമ്മുടെ സമൂഹത്തിനും സമ്പദ് വ്യവസ്ഥയ്ക്കും മികച്ച സംഭാവന നൽകുന്ന സ്ത്രീകളുടെ ഒരു തലമുറയെ വളർത്തിയെടുക്കുകയാണ് മഹീന്ദ്രയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹീന്ദ്ര സാരഥി അഭിയാനിലൂടെയുള്ള സുസ്ഥിരമായ പ്രതിബദ്ധത ട്രക്ക് ഡ്രൈവർമാരുടെ പെൺമക്കളുടെ ജീവിതം മെച്ചപ്പെടുത്തുക മാത്രമല്ല പുതിയ അവസരങ്ങളുടെ ഒരു സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ വാണിജ്യ വാഹനങ്ങളുടെ ബിസിനസ് മേധാവി ജലജ് ഗുപ്ത പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.