- Trending Now:
കൊച്ചി: വ്യാപ്തി അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമ്മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ട്രാക്ടറുകൾ ഫ്യൂച്ചർ-റെഡി ട്രാക്ടറുകളുടെ ശ്രേണിയായ മഹീന്ദ്ര ഓജ പുറത്തിറക്കി. ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഫ്യൂച്ചർസ്കേപ്പിൽ എന്ന പരിപാടിയിലാണ് ഇത് പുറത്തിറക്കിയത്.
ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികൾച്ചർ മെഷിനറിയുമായി സഹകരിച്ച് വികസിപ്പിച്ച ഗ്ലോബൽ ലൈറ്റ് വെയ്റ്റ് 4ഡബ്ല്യുഡി ട്രാക്ടറുകളുടെ മഹീന്ദ്രയുടെ ഫ്യൂച്ചർ റെഡി ശ്രേണിയാണ് ഓജ. മൂന്ന് ടെക്നോളജി പായ്ക്കുകളായ മയോജ (ഇൻറലിജൻസ് പായ്ക്ക്), പ്രൊജ (പ്രൊഡക്ടിവിറ്റി പായ്ക്ക്), റോബോജ (ഓട്ടോമേഷൻ പായ്ക്ക്) അടിസ്ഥാനമാക്കിയുള്ള ഫസ്റ്റ്-ഇൻ-കാറ്റഗറി ടെക്നോളജി ഫീച്ചറുകളുമായാണ് 7 മോഡലുകൾ ഇന്ത്യയ്ക്കായി പുറത്തിറക്കി.
ഊർജ്ജത്തിൻറെ കേന്ദ്രം എന്ന അർത്ഥം വരുന്ന 'ഓജസ്' എന്ന സംസ്കൃത പദത്തിൽ നിന്നാണ് മഹീന്ദ്രയുടെ ഏറ്റവും വലിയ ആഗോള ലൈറ്റ്വെയ്റ്റ് ട്രാക്ടർ പ്ലാറ്റ്ഫോമിന് ഓജ എന്ന പേര് വന്നത്. ഇന്ത്യയിലെ മഹീന്ദ്ര റിസർച്ച് വാലിയിലെ എൻജിനീയറിങ് ടീമുകൾ, മഹീന്ദ്ര എഎഫ്എസിൻറെ ഗവേഷണ-വികസന കേന്ദ്രം, ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികൾച്ചർ മെഷിനറി എന്നിവ സഹകരിച്ച് 1200 കോടി രൂപ മുതൽ മുടക്കിൽ വികസിപ്പിച്ചെടുത്തതാണിത്. ട്രാക്ടർ സാങ്കേതികവിദ്യയിൽ അത്യാധുനിക നവീകരണം, രൂപകൽപ്പന, എഞ്ചിനിറിങ് എന്നിവയിലൂടെ പുതിയ ഓജ ശ്രേണി ലൈറ്റ് വെയറ്റ് 4ഡബ്ല്യുഡി ട്രാക്ടറിൽ മികച്ച മാറ്റം കൊണ്ടുവരുന്നു.
സബ് കോംപാക്റ്റ്, കോംപാക്റ്റ്, സ്മോൾ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകൾ എന്നിവയിലെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റാനായി കേപ് ടൗണിൽ മഹീന്ദ്ര 3 ഓജ പ്ലാറ്റ്ഫോമുകളിൽ പുതിയ ട്രാക്ടറുകൾ അവതരിപ്പിച്ചു. 4ഡബ്ല്യുഡി സ്റ്റാൻഡേർഡിൽ മഹീന്ദ്ര ഇന്ത്യൻ വിപണിയ്ക്കായി കോംപാക്റ്റ്, സ്മോൾ യൂട്ടിലിറ്റി പ്ലാറ്റ്ഫോമുകളിൽ 7 പുതിയ ട്രാക്ടർ മോഡലുകൾ പുറത്തിറക്കി. വൈവിധ്യമാർന്ന കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 20 എച്ച്പി - 40 എച്ച്പി (14.91 കിലോവാട്ട് - 29.82 കിലോവാട്ട്) ശ്രേണിയിലാണ് ഈ മോഡലുകൾ.
ഓജ ശ്രേണി പിന്നീട് വടക്കേ അമേരിക്ക, ആസിയാൻ, ബ്രസീൽ, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, യൂറോപ്പ്, സാർക്ക് മേഖല എന്നിവിടങ്ങളിൽ അവതരിപ്പിക്കും. 2024ൽ തായ്ലൻഡിൽ ആരംഭിച്ച് ആസിയാൻ മേഖലയിലും മഹീന്ദ്രയുടെ അരങ്ങേറ്റം കുറിക്കും.
പുരോഗമനചിന്താഗതിയുള്ള കർഷകരെ ലക്ഷ്യം വച്ചുള്ള ലൈറ്റ് വെയ്റ്റ് ട്രാക്ടറുകളുടെ പുതിയ ഓജ ശ്രേണിയ്ക്ക് മികച്ച കരുത്താണ്. നവീകരണവും സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്ന ഓജ ട്രാക്ടറുകൾ യൂറോപ്പ്, ആസിയാൻ തുടങ്ങിയ മേഖലകളിൽ അവതരിപ്പിക്കുമ്പോൾ ആഗോള ട്രാക്ടർ വ്യവസായത്തിൻറെ 25 ശതമാനം ആവശ്യങ്ങൾ നിറവേറ്റാൻ മഹീന്ദ്രയെ പ്രാപ്തരാക്കും. നൂതനമായ സാങ്കേതികവിദ്യകളിൽ എത്തുന്ന 7 ലൈറ്റ്വെയ്റ്റ് 4ഡബ്ല്യുഡി ട്രാക്ടറുകൾ ലൈറ്റ് വെയ്റ്റ് 4ഡബ്ല്യുഡി ഓജ ട്രാക്ടറുകളാണ് (21 - 40 എച്ച്പി) ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള കൃഷിയിൽ വിപ്ലവം സൃഷ്ടിക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമാണിതെന്ന് മഹീന്ദ്ര & മഹീന്ദ്ര ഫാം എക്യുപ്മെൻറ് സെക്ടർ പ്രസിഡൻറ് ഹേമന്ത് സിക്ക പറഞ്ഞു.
ഓജ ട്രാക്ടർ ശ്രേണി ഇന്ത്യൻ കാർഷികമേഖലയിൽ ഒരു മികച്ച മാറ്റം കൊണ്ടുവരും. 4ഡബ്ല്യുഡി സ്റ്റാൻഡേർഡിൽ മികച്ച ഓട്ടോമേഷൻ നിയന്ത്രണങ്ങൾ ശ്രേണിയിലുടനീളം കൃത്യതയും പ്രകടനവും വർദ്ധിപ്പിക്കുന്നു. യന്ത്രവൽകൃത കൃഷിയെ പുനർനിർവചിക്കുന്നതിനായി ഹോർട്ടികൾച്ചർ, മുന്തിരി കൃഷി തുടങ്ങിയ അതിവേഗം വളരുന്ന വിഭാഗങ്ങളിലുള്ളവരുടെ പരിശ്രമം കുറയ്ക്കുകയും കാർഷിക ഉൽപ്പാദനക്ഷമത ഉയർത്തുകയും ചെയ്യുന്നു. പ്രൊജ, മയോജ, റോബോജ എന്നീ മൂന്ന് നൂതന സാങ്കേതിക പായ്ക്കുകളുമായി ഓജയെ ഇന്ത്യയുടെ ആഗോള ഇന്നവേഷനായി അവതരിപ്പിക്കുന്നു. തങ്ങളുടെ ട്രാക്ടർ നിർമ്മാണ കേന്ദ്രമായ സഹീറാബാദിൽ മാത്രമാണ് ഓജ നിർമ്മിക്കുന്നത്. ഒക്ടോബർ മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഈ ശ്രേണി ലഭ്യമാകുമെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിൻറെ ഫാം ഡിവിഷൻ സിഇഒ വിക്രം വാഗ് പറഞ്ഞു.
ഓജ ശ്രേണിയുടെ അവതരണത്തോടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനായി മഹീന്ദ്ര 1100-ലധികം ചാനൽ പങ്കാളികളുടെ ശൃംഖല മെച്ചപ്പെടുത്തും.
ഇന്ത്യയിലെ ഏറ്റവും വലുതും നൂതനവുമായ ട്രാക്ടർ നിർമ്മാണ പ്ലാൻറുകളിലൊന്നായ തെലങ്കാനയിലെ സഹീറാബാദിലുള്ള മഹീന്ദ്രയുടെ അത്യാധുനിക ട്രാക്ടർ നിർമ്മാണ പ്ലാൻറുകളിലാണ് മഹീന്ദ്ര ഓജ ട്രാക്ടർ ശ്രേണി നിർമ്മിക്കുന്നത്.
ഓജ 2127ന് 5,64,500 രൂപ, ഓജ 3140ന് 7,35,000 രൂപ എന്നിങ്ങനെയാണ് വില (പൂനെ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.