Sections

പുതു തലമുറ വിൽപ്പന, സേവന അനുഭവം അവതരിപ്പിച്ച് മഹീന്ദ്ര

Wednesday, Feb 12, 2025
Reported By Admin
Mahindra Enhances SUV Buying & Service Experience with Next-Gen Dealerships

കൊച്ചി: എസ്യുവികളുടെ വിൽപ്പനയും സേവനവും പരിഷ്കരിച്ച് ഓട്ടോമൊബൈൽ ഉപഭോക്തൃ അനുഭവം കൂടുതൽ മികവുറ്റതാക്കാൻ മഹീന്ദ്ര. ഹാർട്ട്കോർ ഡിസൈൻ തത്വശാസ്ത്രത്തിൻറെ അടിസ്ഥാനത്തിൽ മഹീന്ദ്രയുടെ പുതു തലമുറ ഡീലർഷിപ്പുകൾ വഴി മുഴുവൻ ഇലക്ട്രിക് ഐസിഇ എസ്യുവികൾക്കായി ഷോറൂം മുതൽ സർവീസ് ബേ വരെ സമഗ്ര അനുഭവം ഒരുക്കുന്നു.

ഇംഗ്ലോ ഇലക്ട്രിക് ഒറിജിൻ ആർക്കിടെക്ചർ മുതൽ ലോകത്തിലെ ഏറ്റവും വേഗത യേറിയ ഓട്ടോമോട്ടീവ് മൈൻഡായ എംഎഐഎയും ഹീറോ ഫീച്ചറുകളും കൂടിയാണ് മഹീന്ദ്രയുടെ നവീന സാങ്കേതിക വിദ്യകളുടെ പ്രദർശനം. ഡോൾബി അറ്റ്മോസ് ഫീച്ചറുള്ള 1400 വാട്ട്, 16 സ്പീക്കർ ഹാർമൻ കാർഡൺ സിസ്റ്റമുള്ള ഇന്ത്യയിലെ ഏറ്റവും ആകർഷകമായ ഇൻ- കാർ ഓഡിയോയുമായി സോണിക് സ്റ്റുഡിയോ, ലക്ഷ്വറി, പ്രീമിയം ബ്രാൻഡുകളിൽ നിന്നുള്ള 500 വിദഗ്ധർ ഉപഭോക്താക്കളുമായി വ്യക്തിഗതമായി ആശയവിനിമയം നടത്തുകയും, മഹിന്ദ്ര എസ്യുവികളിൽ നിന്നുള്ള മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി ഉപദേശങ്ങൾ നൽകുകയും ചെയ്യും. ഈ സേവങ്ങളുമായി മഹീന്ദ്രയുടെ പുതുതായി രൂപകൽപ്പന ചെയ്ത ഡീലർഷിപ്പുകൾ കാർ വാങ്ങുന്നതിനുള്ള ഒരു സ്ഥലം എന്നതിനപ്പുറം മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുന്നു.

ഇ-എസ്യുവികൾക്കായി പ്രത്യേക സേവന ബേ, ഇലക്ട്രിക് വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിനായി പരിശീലനം ലഭിച്ച വിദഗ്ധ ടെക്നീഷ്യന്മാർ, ലോകോത്തര എസ്യുവികൾക്കായി അനുയോജ്യമായ അത്യാധുനിക ഉപകരണങ്ങളും, സാങ്കേതികവിദ്യയും. സോഫ്റ്റ്വെയർ അധിസ്ഥിതമായി വാഹനങ്ങൾക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത പ്രൊഡിക്റ്റിവ് ഡയഗ്നോസ്റ്റിക്സ്, ഇത്തരത്തിലുള്ള ആദ്യത്തെ റിമോട്ട് വെഹിക്കിൾ ഡയഗ്നോസ്റ്റിക്സ് (ആർവിഡി) ഉൾപ്പടെ പ്രോ ആക്ടീവ് മെയിൻറനൻസും സുഗമമായ ഉപഭോക്താവ് അനുഭവം ഉറപ്പാക്കുകയും ചെയ്യുന്നു. ഇവി ബാറ്ററിയ്ക്കായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന രാജ്യവ്യാപകമായ ശൃംഖലയായ ബാറ്ററി റിപ്പയർ സെൻറർ. മഹീന്ദ്ര റിസർച്ച് വാലി (എംആർവി)യിലെ എഞ്ചിനീയർമാരുടെ പിന്തുണയോടെ മഹിന്ദ്ര ടെക്ക് വിദഗ്ധരുടെ 400 അംഗ ടീം കൃത്യമായ സർവീസ് ഉറപ്പാക്കുന്നു. ഈ സേവങ്ങളുമായി മഹീന്ദ്ര വിൽപ്പന, സേവനങ്ങളിൽ പുതിയ ഒരു മാനദണ്ഡം കൊണ്ടുവരുന്നു.

മഹീന്ദ്രയുടെ 350-ലധികം വിദഗ്ധരുടെ നേതൃത്വത്തിൽ പ്രത്യേകം ഇവി ചാർജിംഗ് വിഭാഗമായ ചാർജ്.ഇൻ ആരംഭിക്കുന്നു. ഹോം ചാർജർ ഇൻസ്റ്റാളേഷൻ മുതൽ ഇന്ത്യയിലെ അതിവേഗം വളരുന്ന നെറ്റ്വർക്കായ ചാർജ്.ഇൻ വരെ തടസ്സമില്ലാത്ത ഇലക്ട്രിക് മൊബിലിറ്റി ഉറപ്പാക്കും.

തത്സമയ ഓർഡർ ട്രാക്കിംഗ്, ടെസ്റ്റ് ഡ്രൈവ് ബുക്കിംഗുകൾ, ഡെലിവറിയ്ക്കു മുമ്പ് തന്നെ വാഹനത്തിൻറെ വിശദാംശങ്ങൾ അറിയാനുള്ള സൗകര്യം, ലൈവ് വാഹന സ്റ്റാറ്റസ്, റിമോട്ട് കൺട്രോളുകൾ, ഡെലിവറിക്ക് ശേഷമുള്ള ഊർജ്ജ മാനേജ്മെൻറ് തുടങ്ങിയവയുമുണ്ട്. 2025 മാർച്ച് ആകുമ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡിസി ചാർജറുകളുടെ 50 ശതമാനവുമായി സമഗ്രമായ ഏകീകരണം, വാൾ ബോക്സ് ചാർജർക്കുള്ള സംയോജിത ചാർജിംഗ് പരിഹാരം മാത്രമല്ല ഇന്ത്യയുടെ ഡിസി ഫാസ്റ്റ് ചാർജിംഗ് നെറ്റ്വർക്കിനുള്ള പേയ്മെൻറ് ഗേയ്റ്റ്വേ ഉൾപ്പെടെയുള്ള പൂർണ്ണ സംയോജനവും ലഭിക്കും. ഈ സേവനങ്ങളുമായി മഹീന്ദ്രയുടെ മീ4യു ആപ്പ് വിൽപ്പനയ്ക്ക് മുമ്പും വിൽപ്പനയ്ക്ക് ശേഷവുമുള്ള അനുഭവം ലളിതവും മികച്ചതുമാക്കുന്നു.

മഹേന്ദ്ര ഡീലർഷിപ്പുകളിലും സർവീസ് സെൻററുകളിലും വ്യക്തിഗതമായ ഷോറൂം വാക്ക്ത്രൂകൾ, ഇമേഴ്സീവ് ടെസ്റ്റ്-ഡ്രൈവ് അനുഭവങ്ങൾ, ഇൻററാക്ടീവ് ടെക് പ്രദർശനങ്ങൾ എന്നിവ ലഭ്യമാണ്.

സന്ദർശകർക്ക് വിദഗ്ധ സെയിൽസ് കൺസൾട്ടൻറുകളുമായി സംസാരിക്കാനും, തീം അടിസ്ഥാനമാക്കിയുള്ള സമ്മാനങ്ങൾ നേടാനും, 'ത്രീ ഫോർ മീ' പോലെയുള്ള നവീന ധനസഹായ പദ്ധതികൾ മനസ്സിലാക്കാനുമുള്ള പ്രത്യേക അവസരമുണ്ടാകും.

ഫെബ്രുവരി 14ന് രാവിലെ 9 മുതൽ ബിഇ 6, എക്സ്ഇവി 9ഇ മോഡലുകളുടെ ബുക്കിംഗുകൾ രാജ്യത്തുടനീളമുള്ള എല്ലാ ഡീലർഷിപ്പുകളിലും ആരംഭിക്കും.

മഹീന്ദ്രയുടെ അൺലിമിറ്റ് ലവ് കാഴ്ചപ്പാടിൻറെ ഒരു പ്രധാന നാഴികക്കല്ലായി ഇത് മാറും. ഈ അവതരണം ഒരു വാങ്ങലിനേക്കാൾ കൂടുതലായി ഉപഭോക്താക്കൾക്കും അവരുടെ ഭാവി എസ്യുവികൾക്കും ഇടയിലുള്ള ആഴത്തിലുള്ളതും, വൈകാരികവുമായ ടെക്നോളജി അധിഷ്ഠിതവുമായ ബന്ധത്തിൻറെ തുടക്കമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.