Sections

ഇലക്ട്രിക് ഫോർ വീലർ ഇ സിയോ അവതരിപ്പിക്കാനൊരുങ്ങി മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ്

Tuesday, Sep 10, 2024
Reported By Admin
Mahindra E-Sio electric four-wheeler

കൊച്ചി: ലോക ഇവി ദിനത്തിൽ പുതിയ കൊമേഴ്സ്യൽ ഇലക്ട്രിക് ഫോർ വീലറിന്റെ പേര് വെളിപ്പെടുത്തി വിപണിയിലെ മുൻനിരക്കാരായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ) . സസ്റ്റൈനബിള് മൊബിലിറ്റിയിലെ പുതിയ ഇലക്ട്രിക് ഫോർ വീലറിനെ ഇ സിയോ എന്നാണ് പേര് നൽകിയിരിക്കുന്നത്. 'സീറോ എമിഷൻ ഓപ്ഷൻ' എന്നതിന്റെ ചുരുക്കമാണ് സിയോ. ലാസ്റ്റ് മൈൽ മൊബിലിറ്റിയെ വൈദ്യുതീകരിക്കാനും ഉപഭോക്താക്കളെ അവരുടെ ജീവിതത്തിൽ അഭിവൃദ്ധിപ്പെടുത്താനുമുള്ള കമ്പനിയുടെ ദൗത്യത്തെ ഈ നീക്കം പ്രതിധ്വനിപ്പിക്കുന്നു.

ഐസിഇ ആധിപത്യം പുലർത്തുന്ന എസ് സിവി വിഭാഗത്തിൽ ഏറ്റവും പുതിയ മഹീന്ദ്ര ഇ സിയോ ആകർഷകമായ ഒരു ഇവി ഓപ്ഷനായിരിക്കും. മികച്ച വൈദ്യുതി കാര്യക്ഷമതയും ഉയർന്ന റേഞ്ചും അതിവേഗ ചാർജിംഗ് നൽകുന്ന കാര്യക്ഷമമായ ഹൈ വോൾട്ടേജ് ആർക്കിടെക്ചറോടുകൂടിയാണ് ഇ സിയോ വരുന്നത്. ഇത് ബിസിനസുകൾക്ക് അനുയോജ്യമായ തിരഞ്ഞെടുപ്പായി മാറും.

എല്ലാ വർഷവും സെപ്റ്റംബർ 9-ന് ആഘോഷിക്കുന്ന ലോക ഇവി ദിനം സുസ്ഥിര ഗതാഗതത്തിനായുള്ള ആഗോള പ്രതിബദ്ധതയെ അടയാളപ്പെടുത്തുന്നു. ഈ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഹരിത ഭാവിയിലേക്കുള്ള പരിവർത്തനത്തെ മുന്നിൽ നിന്ന് നയിക്കുന്നതിനുമുള്ള മഹീന്ദ്രയുടെ സമർപ്പണത്തിന്റെ തെളിവാണ് ഇ സിയോയുടെ അവതരണം.

ലോക ഇവി ദിനത്തിൽ ഫോർ വീലറിന്റെ ബ്രാൻഡ് നാമം 'ഇ സിയോ' അനാവരണം ചെയ്യാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റിയുടെ എംഡിയും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു, ഇവിയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തുന്നതിനുള്ള ആഗോള ശ്രമങ്ങളുമായി ഇത് സംയോജിപ്പിച്ചിരിക്കുന്നു, പ്രത്യേകിച്ച് രണ്ടു ടണ്ണിനു താഴെയുള്ള കാറ്റഗറിയിൽ. മഹീന്ദ്ര ട്രസ്റ്റിന്റെ പിന്തുണയോടെ ഇ സിയോ നഗര ഗതാഗതം പുനക്രമീകരിക്കുകയും ഉപഭോക്താക്കളുടെ യാത്രാനുഭവം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വാണിജ്യാടിസ്ഥാനത്തിലുള്ള ഫോർ വീലർ ഇ-മൊബിലിറ്റി വിപ്ലവത്തിൽ മഹീന്ദ്രയുടെ പുതിയ യുഗം അടയാളപ്പെടുത്തിക്കൊണ്ട് 2024 ഒക്ടോബർ 3-ന് ഇ സിയോ ലോഞ്ച് ചെയ്യും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.