- Trending Now:
കൊച്ചി: വാല്യു ഇൻവെസ്റ്റിങ് പിന്തുടരുന്ന ഓപൺ എൻഡഡ് ഇക്വിറ്റി പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് വാല്യു ഫണ്ട് എൻഎഫ്ഒ ഫെബ്രുവരി ഏഴു മുതൽ 21 വരെ നടത്തും.
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, മാനുലൈഫ് ഇൻവെസ്റ്റ്മന്റ് മാനേജ്മെന്റ് (സിംഗപ്പൂർ) എന്നിവയുടെ സംയുക്ത സംരംഭമായ മഹീന്ദ്ര മാനുലൈഫ് മ്യൂചൽ ഫണ്ടിന്റെ ഈ പദ്ധതി അടിസ്ഥാനപരമായി ശക്തമായതും അതേ സമയം കുറഞ്ഞ രീതിയിൽ മൂല്യ നിർണയമുള്ളതുമായ കമ്പനികളിൽ നിക്ഷേപിച്ചു നേട്ടമുണ്ടാക്കാനാണ് ഉദ്ദേശിക്കുന്നത്.
സുസ്ഥിരമായ സമ്പത്ത് കെട്ടിപ്പടുക്കുന്നതിന് മികച്ചതെന്ന് കാലം തെളിയിച്ച രീതിയാണ് വാല്യു ഇൻവെസ്റ്റിങ് എന്ന് മഹീന്ദ്ര മാനുലൈഫ് മ്യൂചൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹെറെഡിയ പറഞ്ഞു. വിപണിയിലെ അവസരങ്ങൾ പ്രയോജനപ്പെടുത്തി ശക്തമായ അടിസ്ഥാന നിക്ഷേപം വളർത്തിയെടുക്കാൻ ഉദ്ദേശിക്കുന്നവർക്ക് മികച്ചതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസറായ കൃഷ്ണ സംഘാവിയാണ് ഫണ്ട് മാനേജർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.