- Trending Now:
ഡിസംബർ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫർ
മഹീന്ദ്രാ മാനുലൈഫ് മ്യൂച്വൽ ഫണ്ട് പ്രധാനമായും സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ഓപ്പൺ എൻഡഡ് പദ്ധതിയായ മഹീന്ദ്ര മാനുലൈഫ് സ്മോൾ ക്യാപ് ഫണ്ട് അവതരിപ്പിച്ചു. ഡിസംബർ അഞ്ചു വരെയാണ് പുതിയ ഫണ്ട് ഓഫർ.ഡിസംബർ 14 മുതൽ തുടർ വിൽപനയ്ക്കും തിരിച്ചു വാങ്ങലിനും ലഭ്യമാകും. പദ്ധതിയുടെ നിക്ഷേപത്തിന്റെ 65 ശതമാനമെങ്കിലും സ്മോൾ ക്യാപ് കമ്പനികളുടെ ഓഹരികളിലായിരിക്കും എസ് ആന്റ് പി ബിഎസ്സി 250 സ്മോൾ ക്യാപ് ടിആർഐ ആയിരിക്കും പദ്ധതിയുടെ അടിസ്ഥാന സൂചിക.വരുന്ന ദശാബ്ദത്തിൽ ലോകത്തിലെ മുൻനിര സമ്പദ്ഘടനകളിലൊന്നാകാൻ ഇന്ത്യ തയ്യാറായിക്കൊണ്ടിരിക്കെ ഈ സാധ്യത ഉപയോഗിച്ചു വൻ തോതിൽ വളരാൻ കഴിവുള്ള നിരവധി ചെറുകിട കമ്പനികളാണുള്ളതെന്ന് മഹീന്ദ്ര മാനുലൈഫ് മ്യൂച്വൽ ഫണ്ട് മാനേജിങ് ഡയറക്ടറും സിഇഒയുമായ അന്തോണി ഹരേഡിയ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.