Sections

മഹീന്ദ്ര മനുലൈഫ് മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു

Wednesday, Jun 05, 2024
Reported By Admin
Mahindra Manulife Manufacturing Fund

കൊച്ചി: നിർമാണ മേഖലയിലെ കമ്പനികളിൽ 80 മുതൽ 100 ശതമാനം വരെ നിക്ഷേപം നടത്തുന്ന മഹീന്ദ്ര മനുലൈഫ് മ്യൂച്വൽ ഫണ്ടിൻറെ മാനുഫാക്ചറിങ് ഫണ്ട് അവതരിപ്പിച്ചു. മെയ് 31ന് ആരംഭിച്ച എൻഎഫ്ഒ ജൂൺ 14 വരെ നടക്കും. ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലുമായിരിക്കും പദ്ധതിയുടെ പ്രധാന നിക്ഷേപം.

10-ലധികം മേഖലകളും 32 വ്യവസായങ്ങളും ഉൾക്കൊള്ളുന്ന ക്യാപിറ്റൽ ഗുഡ്സ്, ലോഹങ്ങൾ & ഖനനം, ഉപഭോക്തൃ ഡ്യൂറബിൾസ്, കൺസ്ട്രക്ഷൻ തുടങ്ങിയ ഉൾപ്പെടുന്ന എസ്&പി ബിഎസ്ഇ ഇന്ത്യ മാനുഫാക്ചറിങ് ഇൻഡക്സിനായി ഏഷ്യാ ഇൻഡക്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രസിദ്ധീകരിച്ച അടിസ്ഥാന വ്യവസായ പട്ടികയിലെ വൈവിധ്യമാർന്ന സ്റ്റോക്ക് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുന്നു.

ദീർഘകാല അവസരങ്ങളിലാണ് ഈ തീമാറ്റിക് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഓഹരി രംഗത്തെ മുഖ്യ നിക്ഷേപത്തോടൊപ്പം നിക്ഷേപകർക്ക് പരിഗണിക്കാവുന്ന പദ്ധതിയാണിതെന്നും മഹീന്ദ്ര മനുലൈഫ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആന്തണി ഹരേദിയ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.