Sections

മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചു

Saturday, Aug 17, 2024
Reported By Admin
Mahindra Launches ‘THE’ SUV: Thar ROXX

കൊച്ചി: രാജ്യത്തെ എസ്യുവി മേഖലയെ മാറ്റിമറിക്കാൻ ഒരുങ്ങിക്കൊണ്ട് മഹീന്ദ്ര ആൻറ് മഹീന്ദ്ര ഥാർ റോക്സ് അവതരിപ്പിച്ചു. 12.99 ലക്ഷം രൂപ മുതലാണ് വില. മികച്ച ഡ്രൈവിങ് അനുഭവവും ശക്തവും സുരക്ഷിതവുമായ പ്രകടനവും നൽകുന്ന റോക്സ് ആഡംബരപൂർണമായ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.

മഹീന്ദ്രയുടെ പുത്തൻ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച ഥാർ റോക്സ് സുഗമമായ റൈഡും ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സവിശേഷതകളുമാണ് ലഭ്യമാക്കുന്നത്. താർ മരുഭൂമിയിലെ 50 ഡിഗ്രിയിലേറെ ചൂടും ലേയിലെ ഉയർന്ന ഭൂപ്രകൃതിയും കൂർഗിലെ ചെളി നിറഞ്ഞ പ്രതലവും കാസയിലെ -20 ഡിഗ്രി തണുപ്പും അടക്കമുള്ള വിഭിന്നങ്ങളായ ഭൂപ്രകൃതികളിലെ കഠിനമായ പരീക്ഷണങ്ങൾ മറികടന്നാണ് റോക്സ് എത്തുന്നത്. ഹൃദയത്തിൽ ഇന്ത്യക്കാരായിരിക്കുകയും ആഗോള മനോഭാവത്തോടെ തുടരുകയും ചെയ്യുന്നവർക്ക് വിശ്വസനീയമായ തെരഞ്ഞെടുപ്പായി മാറും വിധമാണ് ഇവയെല്ലാം വർത്തിക്കുക.

തലയുയർത്തി പിടിച്ചു നിൽക്കുന്ന ഡിസൈനും പരിഷ്ക്കരിച്ച ഡ്രൈവും ശക്തമായ പ്രകടനവും അതീവ മേൻമയുള്ള ഓഫ് റോഡ് ശേഷിയും അതീവ സുരക്ഷയും ആഡംബരവും ആധുനിക സാങ്കേതികവിദ്യയുമെല്ലാമായി ദി എസ്യുവി എന്ന ഥാർ റോക്സ് സ്വാതന്ത്ര്യത്തെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന് ശക്തമായ അനുഭൂതി നൽകുകയും ചെയ്യുകായാണെന്ന് മഹീന്ദ്ര ആൻറ് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡൻറ് വീജയ് നക്ര പറഞ്ഞു. എസ്യുവി അനുഭവങ്ങളെ മെച്ചപ്പെടുത്തുക മാത്രമല്ല, വരുന്ന 3-5 വർഷങ്ങളിൽ 12.5 ലക്ഷത്തിനു മുകളിൽ വിലയുള്ള സെഗ്മൻറിലെ ഒന്നാമത്തെ എസ്യുവി ആക്കി ഥാർ ബ്രാൻഡിനെ മാറ്റുന്നതിനു കൂടി ലക്ഷ്യമിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Mahindra has launched the new Thar Rox

തങ്ങളുടെ പുതിയ എം ഗ്ലൈഡ് പ്ലാറ്റ്ഫോമിൽ നിർമിച്ച ഥാർ റോക്സ് പരിഷ്ക്കരിച്ച ബോഡി ഓൺ ഫ്രെയിം എസ്യുവികളുടെ പുതിയ യുഗത്തെയാണ് പ്രതിനിധീകരിക്കുന്നതെന്ന് മഹീന്ദ്ര ആൻറ് മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി ആൻറ് പ്രൊഡക്ട് ഡെവലപ്മെൻറ് പ്രസിഡൻറ് ആർ വേലുസാമി പറഞ്ഞു. പനോരമിക് സ്കൈറൂഫ്, ആധുനിക ലെവൽ 2 അഡാസ്, ഹർമൻ കാർഡൺ ബ്രാൻഡഡ് ഓഡിയോ തുടങ്ങിയവയുമായി ആഡംബരത്തിൻറേയും സുരക്ഷയുടേയും കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ അവതരിപ്പിക്കുന്ന ഥാർ റോക്സ് ഉടമസ്ഥാനുഭവത്തിനു പുതിയ നിർവചനങ്ങൾ നൽകുന്ന വാഹനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റോക്സിൻറെ വിവിധ വേരിയൻറുകൾ 12.99 ലക്ഷം രൂപ മുതൽ 20.49 ലക്ഷം രൂപ വരെയുള്ള വിലയിലാണ് (എക്സ്-ഷോറൂം) അവതരിപ്പിച്ചിട്ടുള്ളത്. പെട്രോളിൽ പുതിയ 2.0 ലിറ്റർ എം സ്റ്റാലിയോൺ ടിജിഡിഐ എഞ്ചിൻ 5000 ആർപിഎമ്മിൽ 130 കിലോവാട്ട് വരെ പവർ ലഭ്യമാക്കും. 1750-3000 ആർപിഎമ്മിൽ 380 എൻഎം ടോർക്കും ലഭിക്കും. 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളാണുള്ളത്. ഡീസലിൽ 2.2 ലിറ്റർ എംഹോക്ക് എഞ്ചിനാണ് അവതരിപ്പിക്കുന്നത്. 3500 ആർപിഎമ്മിൽ 128.6 കിലോവാട്ട് വരെ പവർ ലഭിക്കും. 1500-3000 ആർപിഎമ്മിൽ 370 എൻഎം പരമാവധി ടോർക്കും ലഭിക്കും. ഇതിനും 6 സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകൾ ലഭ്യമാണ്.

ഥാർ റോക്സിൻറെ ബുക്കിംഗുകൾ 2024 ഒക്ടോബർ 03 മുതൽ ഓൺലൈനിലും മഹീന്ദ്ര ഡീലർഷിപ്പുകളിലും ആരംഭിക്കും. കൂടാതെ ടെസ്റ്റ് ഡ്രൈവുകൾ 2024 സെപ്തംബർ 14 മുതൽ ആരംഭിക്കും. ഈ ദസറയ്ക്ക് ഡെലിവറികൾ തുടങ്ങും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.