Sections

മഹീന്ദ്ര 2024 എക്‌സ്യുവി700 പുറത്തിറക്കി

Wednesday, Jan 17, 2024
Reported By Admin
Mahindra XUV700

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമ്മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് 2024 എക്സ്യുവി700 പുറത്തിറക്കി. ഇതിനകം മികച്ച പ്രതികരണം ലഭിച്ച എക്സ്യുവി700 ബ്രാൻഡിന് കൂടുതൽ മൂല്യവും, മെച്ചപ്പെടുത്തിയ സവിശേഷതകളുമായാണ് 2024 എക്സ്യുവി700 എത്തുന്നത്. മെച്ചപ്പെട്ട ഉപഭോക്തൃ അനുഭവം ഉറപ്പാക്കാൻ നിരവധി പുതിയ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.

2021 ആഗസ്റ്റിൽ വിപണിയിലെത്തിയതിന് ശേഷം 1,40,000 ലക്ഷം എക്സ്യുവി700 വിൽപന നടന്നു. ഈ നാഴികക്കല്ല് കൈവരിക്കുന്ന മഹീന്ദ്രയുടെ ഏറ്റവും വേഗതയേറിയ മോഡലായി ഇത് മാറുകയും ചെയ്തു. ബുക്കിങ് ആരംഭിച്ച മോഡലിൻറെ ഡെമോ വാഹനങ്ങൾ ജനുവരി 25ന് ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിലെത്തും.

ഉപഭോക്തൃ അനുഭവം ഉയർത്തിക്കൊണ്ട് എഎക്സ്7എൽ വേരിയൻറ് കസ്റ്റം സീറ്റ് പ്രൊഫൈലുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഫസ്റ്റ് ഇൻ സെഗ്മെൻറ് മെമ്മറി ഫംഗ്ഷനോടുകൂടിയ ഒരു ഔട്ട്സൈഡ് റിയർ-വ്യൂ മിററുകൾക്കൊപ്പം വെൻറിലേറ്റഡ് ഫ്രണ്ട് സീറ്റുകളും, എഎക്സ്7, എഎക്സ്7എൽ വേരിയൻറുകൾ ക്യാപ്റ്റൻ സീറ്റുകളുടെ ഓപ്ഷനും നൽകുന്നു. എല്ലാ വേരിയൻറുകളിലുടനീളം ഒരു പുതിയ നാപ്പോളി ബ്ലാക്ക് കളറിലാണ് 2024 എക്സ്യുവി700 വരുന്നത്. കൂടാതെ എഎക്സ്7, എഎക്സ്7എൽ വേരിയൻറുകൾ കമാൻഡിങ് ബ്ലാക്ക് ഗ്രില്ലും ശ്രദ്ധേയമായ കറുത്ത അലോയ്കളും ഫീച്ചർ ചെയ്യുന്ന ഒരു എക്സ്ക്ലൂസീവ് ബ്ലാക്ക് തീമുമായാണ് എത്തുന്നത്.

Mahindra XUV700

എയർ വെൻറുകളിലും സെൻട്രൽ കൺസോളിലും സ്റ്റൈലിഷ് ഡാർക്ക് ക്രോം ഫിനിഷും, എഎക്സ്7, എഎക്സ്7എൽ വേരിയൻറുകൾക്ക് ഒരു ഓപ്ഷണൽ ഡ്യുവൽ ടോൺ എക്സ്റ്റീരിയറും 2024 എക്സ്യുവി700 അവതരിപ്പിക്കുന്നു. എക്കോസെൻസ് ലീഡർബോർഡ്, എം ലെൻസ്, ടോൾ ഡയറി തുടങ്ങിയ 13 പുതിയ കൂട്ടിച്ചേർക്കലുകൾ ഉൾപ്പെടെ 83 കണക്റ്റഡ് കാർ ഫീച്ചറുകൾ ഉപയോഗിച്ച് ഡ്രൈവിങ് അനുഭവവും 2024 എക്സ്യുവി700 കൂടുതൽ മികച്ചതാക്കുന്നുണ്ട്.

എംഎക്സിന് 13.99 ലക്ഷം രൂപ, എഎക്സ്3ന് 16.39 ലക്ഷം രൂപ, എഎക്സ്5ന് 17.69 ലക്ഷം രൂപ, എഎക്സ്7ന് 21.29 ലക്ഷം രൂപ, എഎക്സ്7എല്ലിന് 23.99 ലക്ഷം രൂപ എന്നിങ്ങനെയാണ് മഹീന്ദ്ര 2024 എക്സ്യുവി700 വകഭേദത്തിന് എക്സ്-ഷോറൂം പ്രാരംഭ വില.

വാഹന സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ഇൻഫോടെയ്ൻമെൻറിൽ വെഹിക്കിൾ ഇ-കോളിലൂടെ തൽസമയ പിന്തുണ ലഭിക്കുന്നതിനുള്ള സഹായത്തിനുമായി മഹീന്ദ്ര ഒരു പുതിയ കൺസേർജ് സേവനമായ ആസ്ക് മഹീന്ദ്രയും ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ഈ സേവനങ്ങൾ ലഭ്യമാകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.