Sections

മെച്ചപ്പെട്ട പേലോഡ് ശേഷിയും മികച്ച മൈലേജുമായി പുതിയ ജീതോ സ്‌ട്രോങ് അവതരിപ്പിച്ച് മഹീന്ദ്ര

Saturday, Nov 04, 2023
Reported By Admin
Mahindra Jeeta Stong

കൊച്ചി: മഹീന്ദ്ര ആൻറ് മഹീന്ദ്രയുടെ ഉപകമ്പനിയായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ) 'മഹീന്ദ്ര ജീതോ സ്ട്രോങ്' അവതരിപ്പിച്ചു. ജീതോയ്ക്ക് രാജ്യത്ത് ഇതിനകം തന്നെ സന്തുഷ്ടമായ 200000 ഉപഭോക്താക്കളുണ്ട്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് എന്ന ജീതോ ബ്രാൻഡിൻറെ ഏറ്റവും പ്രധാന മൂല്യം ജീതോ സ്ട്രോങ്ങിനുമുണ്ട്. ഇതോടൊപ്പം കൂടുതൽ പേലോഡ് ശേഷിയും മറ്റ് ഫീച്ചറുകളും ലഭ്യമാണ്.

ചരക്ക് കൈമാറ്റത്തിലെ അവസാന ഘട്ടത്തെ പുനർനിർവ്വചിക്കാൻ ഒരുങ്ങുകയാണ് ജീതോ സ്ട്രോങ്. ഡീസൽ വകഭേദത്തിന് 815 കിലോഗ്രാമും സിഎൻജി വകഭേദത്തിന് 750 കിലോഗ്രാമും എന്ന ഉയർന്ന പേലോഡ് ശേഷി ഉത്പ്പാദനക്ഷമത വർദ്ധിപ്പിക്കുന്നു. സബ്-2 ടൺ ഐസിഇ കാർഗോ 4-വീലറിൽ ഈ വിഭാഗത്തിലെ ഏറ്റവും മികച്ച മൈലേജ് (ഡീസൽ വകഭേദത്തിന് ലിറ്ററിന് 32 കിലോമീറ്ററും, സിഎൻജി വകഭേദത്തിന് കിലോഗ്രാമിന് 35 കിലോമീറ്ററും), ഇലക്ട്രിക് വാക്വം പമ്പ്-അസിസ്റ്റഡ് ബ്രേക്കിംഗ്, ഉപയോക്തൃ സൗഹൃദമായ പുതുപുത്തൻ ഡിജിറ്റൽ ക്ലസ്റ്റർ, മെച്ചപ്പെട്ട സസ്പെൻഷൻ എന്നിവ സഹിതം ഈ വിഭാഗത്തിൽ ഈ വാഹനം വേറിട്ടുനിൽക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനായി ഇതോടൊപ്പം ഡ്രൈവർക്കായി 10 ലക്ഷം രൂപയുടെ സൗജന്യ ആക്സിഡൻറ് ഇൻഷുറൻസും മഹീന്ദ്ര ലഭ്യമാക്കുന്നു. ഗുണമേന്മയോടും ഈടുനിൽപ്പിനോടുമുള്ള പ്രതിബദ്ധതയുടെ ഭാഗമായി 3 വർഷം അല്ലെങ്കിൽ 72000 കിലോമീറ്റർ വാറൻറിയും മഹീന്ദ്ര ഇതോടൊപ്പം നൽകുന്നുണ്ട്.

ജീതോ പ്ലസിൻറെ (ഡീസലും സിഎൻജിയും) അടുത്ത തലമുറയിൽപ്പെട്ട വാഹനമാണ് ജീതോ സ്ട്രോങ്. 100 കിലോഗ്രാം അധിക പേലോഡ് ഇതിനുണ്ട്. ഡീസൽ വകഭേദത്തിന് 5.40 ലക്ഷം രൂപയും, സിഎൻജി വകഭേദത്തിന് 5.50 ലക്ഷം രൂപയുമാണ് ആകർഷകമായ വില (എക്സ് ഷോറൂം, കേരളം).

മഹീന്ദ്ര സ്ഥിരമായി ഉപഭോക്താക്കളുടെ അഭിപ്രായം കേൾക്കുകയും അവരുടെ മാറിവരുന്ന ആവശ്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്. മെച്ചപ്പെട്ടത് സ്ഥിരമായി നൽകുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ജീതോ സ്ട്രോങ്. ഇതിൻറെ സമാനതകളില്ലാത്ത പേലോഡ് ശേഷിയും മികച്ച മൈലേജും ആകർഷകമായ വിലയും, ഈ വിഭാഗത്തിലെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പായി ഈ വാഹനത്തെ മാറ്റുന്നു. ചരക്ക് കൈമാറ്റത്തിലെ അവസാന ഘട്ടത്തെ മാത്രമല്ല, കൂടുതൽ ചരക്ക് കടത്താനും കൂടുതൽ പണം ലാഭിക്കാനും കൂടുതൽ നേട്ടം കൈവരിക്കാനും സഹായിക്കുന്നതിലൂടെ, തങ്ങളുടെ ഡ്രൈവിങ് പങ്കാളികളുടെ ജീവിതവും ഇത് മാറ്റിമറിക്കുമെന്ന് എംഎൽഎംഎംഎൽ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.