- Trending Now:
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻ (എംടിബിഡി) കമ്പനിയുടെ ബിഎസ്6 ഒബിഡി 2 ശ്രേണിയിലുള്ള എച്ച്സിവി, എൽസിവി, ഐസിവി ട്രക്കുകളുടെ ബ്ലാസോ എക്സ്, ഫ്യൂരിയോ, ഓപ്റ്റിമോ, ജയോ മോഡലുകൾക്ക് മൈലേജ് ഗ്യാരൻറി പ്രഖ്യാപിച്ചു. ഗെറ്റ് മോർ മൈലേജ് ഓർ ഗീവ് ദ ട്രക്ക് ബാക്ക് (കൂടുതൽ മൈലേജ് നേടൂ, അല്ലെങ്കിൽ ട്രക്ക് തിരികെ നൽകൂ) എന്ന ആശയത്തിൽ വ്യവസായത്തിലെ തന്നെ ആദ്യ സംരംഭത്തിലൂടെ ഇന്ധന വില വർധനവും പുതിയ മാനദണ്ഡങ്ങളും ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ ഉപഭോക്താക്കളെ സഹായിക്കുകയാണ് മഹീന്ദ്ര ട്രക്ക് ആൻഡ് ബസ് ഡിവിഷൻറെ ലക്ഷ്യം.
ഉയർന്ന മൈലേജ് ഉറപ്പാക്കുന്നതിന് 7.2ലിറ്റർ എംപവർ എഞ്ചിൻ, എംഡിഐ ടെക് എഞ്ചിൻ, ഫ്യൂവൽ സ്മാർട്ട് ടെക്നോളജി, മൈൽഡ് ഇജിആർ, അത്യാധുനിക ഐമാക്സ് ടെലിമാറ്റിക്സ് സൊല്യൂഷൻ തുടങ്ങിയ നിരവധി സാങ്കേതിക സവിശേഷതകൾ ഈ ശ്രേണിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന മൈലേജിന് പുറമേ ഇതിൻറെ ആഡ്ബ്ലൂ ഉപഭോഗവും കുറവാണ്.
ഈ മെച്ചപ്പെടുത്തലുകളുടെ ഫലപ്രാപ്തി ഉറപ്പാക്കാനായി മറ്റു കമ്പനികളുടെ വാഹനങ്ങളിൽ ഉൾപ്പെടെ 71 മോഡലുകളിലായി 21 ഉൽപ്പന്ന വിഭാഗങ്ങളിൽ മഹീന്ദ്ര ഇൻറൻസ് ഫ്ലുയിഡ് എഫിഷ്യൻസി (ഡീസൽ പ്ലസ് ആഡ് ബ്ലൂ) പരിശോധന നടത്തിയിരുന്നു. ഒരു ലക്ഷം കിലോമീറ്ററിലധികം നീണ്ട ഈ പരീക്ഷണ വേളയിൽ വ്യത്യസ്തമായ ലോഡും റോഡ് സാഹചര്യങ്ങളും ഉൾപ്പെടുത്തി.
ഈ വർക്ഷോപ്പിൽ 36 മണിക്കൂർ ഗ്യാരൻറീഡ് ടേൺഅഎറൗണ്ട്, ഡ്രൈവർമാർക്ക് അഞ്ച് ലക്ഷം രൂപയുടെ കാഷ്വാലിറ്റി കവറേജ്, അടിയന്തിര സാഹചര്യങ്ങളിൽ ട്രക്ക് ഡ്രൈവർമാർക്ക് ഒന്നിലധികം ഭാഷകളിൽ 24/7 പിന്തുണ തുടങ്ങി വിവിധ പദ്ധതികളിലൂടെയും മഹീന്ദ്ര ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത ഉടമസ്ഥത അനുഭവമാണ് നൽകിയത്.
മികച്ച ഹൈടെക് വൈദഗ്ധ്യം, ആഴത്തിലുള്ള ധാരണ, ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ എന്നിവ പ്രതിഫലിപ്പിക്കുന്ന ഒരു പ്രധാന നീക്കമാണ് ട്രക്ക് ശ്രേണിയിലുടനീളമുള്ള ഗ്യാരൻറിയെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൻറെ ട്രക്ക് ആൻഡ് ബസ് ഡിവിഷൻ പ്രസിഡൻറും എയ്റോസ്പേസ് ആൻഡ് ഡിഫൻസ് ബിസിനസ് സിഇയും മഹീന്ദ്ര ഗ്രൂപ്പിൻറെ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ബോർഡ് അംഗവുമായ വിനോദ് സഹായ് പറഞ്ഞു.
'സ്യാദാ മൈലേജ് നഹിതോ ട്രക്ക് വാപ്പസ്' എന്ന മുദ്രാവാക്യം ഉൾക്കൊള്ളുന്ന പുതിയ മൈലേജ് ഗ്യാരണ്ടി ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത മൂല്യം നൽകുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് കൊമേഴ്സ്യൽ വെഹിക്കിൾസ് ബിസിനസ് ഹെഡ് ജലജ് ഗുപ്ത പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.