Sections

മഹീന്ദ്ര 6ആർഒ പാഡി വാക്കർ ട്രാൻസ്പ്ലാൻറർ കേരളത്തിൽ അവതരിപ്പിച്ചു

Tuesday, Jun 18, 2024
Reported By Admin
Mahindra Launches its Revolutionary 6RO Paddy Walker Transplanter in Kerala

  • നെൽകൃഷിയുടെ കാര്യക്ഷമത അളക്കുന്നതിനായി ശക്തവും കാര്യക്ഷമവുമായ എഞ്ചിനും, അത്യാധുനിക കൃത്യതയുള്ള സാങ്കേതിക വിദ്യകളും.
  • മഹീന്ദ്രയുടെ ഫാം മെഷിനറി ഡീലർ ശൃംഖലയിലൂടെ വാങ്ങാം. മഹീന്ദ്ര ഫിനാൻസ്, ശ്രീറാം ഫിനാൻസ്, മറ്റ് പ്രമുഖ ധനകാര്യ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് 75% വരെ വായ്പാസഹായം.
  • പുതിയ മഹീന്ദ്ര സാത്തി ആപ്പ് വഴി എളുപ്പത്തിൽ വാതിൽപ്പടി സേവനം.

കൊച്ചി : മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിൻറെ ഫാം എക്യുപ്മെൻറ് സെക്ടർ (എഫ്ഇഎസ്) മഹീന്ദ്ര 6ആർഒ പാഡി വാക്കർ എന്ന പേരിൽ പുതിയ ആറുനിര നെൽ പറിച്ചുനടൽ യന്ത്രം പുറത്തിറക്കി. 4ആർഒ വാക്ക് ബിഹൈൻഡ് ട്രാൻസ്പ്ലാൻറർ (എംപി461), 4ആർഒ റൈഡ്ഓൺ (പ്ലാൻറിങ് മാസ്റ്റർ പാഡി 4ആർഒ) എന്നിവ കേരളത്തിൽ വിജയകരമായി അവതരിപ്പിച്ചതിന് ശേഷമാണ് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ മഹീന്ദ്ര 6ആർഒ പാഡി വാക്കർ വിപണിയിലെത്തിക്കുന്നത്. ഇതിനകം തന്നെ വിപണി നേതൃത്വം കയ്യാളുന്ന കമ്പനിക്ക് നെൽ പറിച്ചുനടൽ സാങ്കേതിക രംഗത്ത് സാനിധ്യം വർധിപ്പിക്കാൻ മഹീന്ദ്ര 6ആർഒ പാഡി വാക്കർ ട്രാൻസ്പ്ലാൻററിലൂടെ സാധിക്കും.

നെല്ല് പ്രധാന വിളയായ കേരളം ലോകോത്തര നിലവാരമുള്ള അരിയും ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ നെൽ യന്ത്രവൽക്കരണ സാങ്കേതികവിദ്യ ആദ്യകാലം മുതൽ അവലംബിക്കുന്നതിനാൽ സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ഗുണമേന്മയുള്ള അരി വിളയുന്നുമുണ്ട്. ജലസംരക്ഷണം, കുറഞ്ഞ പരിസ്ഥിതി ആഘാതം എന്നിവ സാധ്യമാക്കുന്നതാണ് മഹീന്ദ്രയുടെ പുതിയ 6ആർഒ പാഡി വാക്കർ. നെൽക്കൃഷിയുമായി ബന്ധപ്പെട്ട മൊത്തത്തിലുള്ള ലാഭക്ഷമത വർധിപ്പിക്കുന്നതിനോടൊപ്പം ലേബർഇൻറൻസീവ് ടെക്നിക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ തൊഴിൽ ചെലവും ഇത് വാഗ്ദാനം ചെയ്യുന്നു.

മികച്ച ഓപ്പറേറ്റർ കാര്യക്ഷമതയാണ് പുതിയ മഹീന്ദ്ര 6ആർഒ പാഡി വാക്കറിൻറെ മറ്റൊരു സവിശേഷത. കൃത്യവും കാര്യക്ഷമവുമായ പറിച്ചുനടലിനായി രൂപകൽപന ചെയ്തിരിക്കുന്ന ഈ ഉത്പന്നം, നെൽകൃഷിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു. സ്വമേധയാ പ്രവർത്തിപ്പിക്കാവുന്ന ഒതുക്കമുള്ള രൂപകൽപനയിൽ വരുന്ന പുതിയ ട്രാൻസ്പ്ലാൻറർ ഏകീകൃത പറിച്ചുനടലിനായി ഒരേസമയം ആറ് വരികളിലായി ഒറ്റ പാസിൽ പരിമിതമായ ഇടങ്ങളിൽ പോലും എളുപ്പത്തിൽ വിദഗ്ധമായി പ്രയോഗിക്കാനാവും. കരുത്ത്, വിശ്വാസ്യത, പ്രകടനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ നെൽ ട്രാൻസ്പ്ലാൻററിൽ 4 ലിറ്റർ ശേഷിയുള്ള ഉയർന്ന ഡ്യൂറബിൾ ഗിയർബോക്സും ശക്തമായ എഞ്ചിനും സജ്ജീകരിച്ചിട്ടുണ്ട്. ഇത് കൂടിയ സർവീസ് ഇടവേളകൾക്കൊപ്പം കുറഞ്ഞ ഇന്ധന ഉപഭോഗവും, നെൽക്കൃഷിയിൽ ഉയർന്ന ഉൽപ്പാദനവും ഉറപ്പുനൽകുന്നു.

2 വർഷത്തെ തിരിച്ചടവ് കാലാവധിയും, ചുരുങ്ങിയത് 200 ഏക്കർ പ്രവർത്തന വിസ്തീർണവുമുള്ള പുതിയ പാഡി വാക്കർ ട്രാൻസ്പ്ലാൻറർ റെൻറൽ ബിസിനസുകൾക്കും മികച്ച സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ മഹീന്ദ്രയുടെ വിപുലമായ ഫാം മെഷിനറി ഡീലർ ശൃംഖലയിലൂടെ പുതിയ മഹീന്ദ്ര 6ആർഒ പാഡി വാക്കർ വാങ്ങാം. 'മഹീന്ദ്ര സാത്തി' എന്ന മഹീന്ദ്രയുടെ പുതിയ ആപ്പ് വഴി യന്ത്രം നിരീക്ഷിക്കാനും യാത്രയ്ക്കിടയിൽ പോലും വേഗത്തിലും എളുപ്പത്തിലും സേവനങ്ങൾ ഉറപ്പാക്കാനും സാധിക്കും. പുതിയ മഹീന്ദ്ര 6ആർഒ പാഡി വാക്കറും, മഹീന്ദ്രയുടെ മറ്റു പാഡി ട്രാൻസ്പ്ലാൻററുകളും വാങ്ങുമ്പോൾ മഹീന്ദ്ര ഫിനാൻസ്, ശ്രീറാം ഫിനാൻസ് എന്നിവയിൽ നിന്നുള്ള മികച്ച ഫിനാൻസിങ് ഓപ്ഷനുകളും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.