Sections

കാത്തിരിപ്പിനൊടുവില്‍ ഇലക്ട്രിക് എസ്‌യുവി പുറത്തിറക്കി മഹിന്ദ്ര

Tuesday, Sep 13, 2022
Reported By admin
suv

കാറിന്റെ വില 2023 ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്

 

കാത്തിരിപ്പിനൊടുവില്‍ Electric SUV XUV400 പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ഇന്ത്യന്‍ വാഹന നിര്‍മ്മാതാവായ മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര. കാറിന്റെ വില 2023 ജനുവരിയില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ജനുവരി അവസാനത്തോടെ തന്നെ കാറുകള്‍ വിപണിയിലെത്തുമെന്നും കമ്പനി അറിയിച്ചു. XUV400, XUV300 കാറിന്റെ തനി ഇലക്ട്രിക്ക് പതിപ്പാണ്.

39.5kWh പവര്‍ ഉള്ള ബാറ്ററിയാണ് കാറിന്റെ ഒരു സവിശേഷത. ഫുള്‍ ചാര്‍ജില്‍ 456kms റെയ്ഞ്ചുള്ള കാര്‍, 50 മിനിറ്റു കൊണ്ട് 80% അതിവേഗം ചാര്‍ജ് ചെയ്യപ്പെടും. XUV 300 നെ അപേക്ഷിച്ചു XUV400 നു കൂടുതല്‍ നീളവും 6 എയര്‍ബാഗുകളുമുണ്ട്. എന്നാല്‍, വീതിയും വീല്‍ബേസും രണ്ടു വാഹനങ്ങള്‍ക്കും ഒരേപോലെയാണ് തരപ്പെടുത്തിയിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.