Sections

മഹീന്ദ്ര ബൊലേറോ നിയോ+ അവതരിപ്പിച്ചു, പ്രാരംഭ വില 11.39 ലക്ഷം രൂപ

Wednesday, Apr 17, 2024
Reported By Admin
Mahindra launches Bolero Neo+

കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് രണ്ട് വേരിയന്റുകളിൽ ബൊലേറോ നിയോ+ പുറത്തിറക്കി. ഡ്രൈവർ ഉൾപ്പെടെ 9 യാത്രക്കാരെ വരെ സുഖകരമായി ഉൾക്കൊള്ളുന്ന പുതിയ മോഡൽ പി4, പി10 വകഭേദങ്ങളിലാണ് വിപണിയിലെത്തുക. എൻട്രി ലെവൽ മോഡലാണ് പി4, പ്രീമിയം വേരിയന്റായിരിക്കും പി10. ബൊലേറോയുടെ മികവിനൊപ്പം നിയോയുടെ സ്റ്റൈലിഷ് ബോൾഡ് ഡിസൈനും പ്രീമിയം ഇന്റീരിയറുകളും സാങ്കേതികവിദ്യയും സംയോജിപ്പിച്ചാണ് ബൊലേറോ നിയോ+ എത്തുന്നത്. 11.39 ലക്ഷം രൂപയാണ് എക്സ്ഷോറൂം പ്രാരംഭ വില.

വലിയ കുടുംബങ്ങൾ, ഇൻസ്റ്റിറ്റിയൂഷണൽ ഉപഭോക്താക്കൾ, ടൂർ-ട്രാവൽ ഓപ്പറേറ്റർമാർ, കമ്പനികൾക്ക് വേണ്ടി വാഹനങ്ങൾ പാട്ടത്തിനെടുക്കുന്ന കരാറുകാർ എന്നിവർക്കുള്ള അനുയോജ്യമായ ഓപ്ഷനായിരിക്കും ഈ മോഡൽ. റിയർ-വീൽ-ഡ്രൈവ് കോൺഫിഗറേഷനിൽ 6 സ്പീഡ് ഗിയർബോക്സിനൊപ്പം പ്രശസ്തമായ 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ ബൊലേറോ നിയോ+ൽ സജ്ജീകരിച്ചിട്ടുണ്ട്. പ്രീമിയം ഇറ്റാലിയൻ ഇന്റീരിയറുകളാണ് മറ്റൊരു സവിശേഷത. ബ്ലൂടൂത്ത്, യുഎസ്ബി ആൻഡ് ഓക്സ് കണക്റ്റിവിറ്റിയുള്ള 22.8 സെന്റീമീറ്റർ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തോടുകൂടിയ പ്രീമിയം ഫാബ്രിക്കും വാഹനത്തിന്റെ ഭംഗി കൂട്ടുന്നു. ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് മൈക്രോ-ഹൈബ്രിഡ് സാങ്കേതികവിദ്യയും ബൊലേറോ നിയോ+ലുണ്ട്. ബൊലേറോ നിയോ+ പി4 വേരിയന്റിന് 11.39 ലക്ഷം രൂപയും, ബൊലേറോ നിയോ+ പി10 വേരിയന്റിന് 12.49 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Bolero Neo+

തുടർച്ചയായി പ്രതീക്ഷകൾക്കപ്പുറമുള്ള പ്രകടനം നൽകി, ബൊലേറോ ബ്രാൻഡ് വർഷങ്ങളായി ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ദൃഢതയുടെയും വിശ്വാസ്യതയുടെയും മുഖമുദ്രയായി മാറിയിരിക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.