- Trending Now:
കൊച്ചി: ഇന്ത്യയിലെ പിക്ക്-അപ്പ് വിഭാഗത്തെ മാറ്റി മറിക്കാൻ ഒരുങ്ങി മഹീന്ദ്ര പുത്തൻ പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി അവതരിപ്പിച്ചു. മൈലേജ്, പ്രകടനം, സൗകര്യം, സുരക്ഷ, ഉൽപാദക്ഷമത തുടങ്ങിയവയിലെ മുന്നേറ്റങ്ങളിലൂടെ കൂടുതൽ ലാഭക്ഷമതയിലേക്കു കൊണ്ടു പോകുന്നതാണിത്. ഈ വിഭാഗത്തിൽ ഇതാദ്യമായി 1.3 ടൺ മുതൽ 2 ടൺ വരെയുള്ള പേലോഡ് ശേഷികളിൽ 3050 എംഎം കാർഗോ ബെഡ് ആണ് ഇതിനുള്ളത്.
പുതിയ എം2ഡിഐ എഞ്ചിൻറെ മികച്ച ശക്തിയും ടോർക്കും വലിയ ലോഡുകൾ പോലും ലളിതമായി കൈകാര്യം ചെയ്യാൻ ഇതിനെ പ്രാപ്തമാക്കുന്നു. മൊബൈൽ ആപ്പിൽ ആറു ഭാഷകളിലായി 50-ൽ ഏറെ സംവിധാനങ്ങൾ പ്രയോജനപ്പെടുത്താനാവുന്ന ഐമാക്സ് കണക്ടിവിറ്റിയും ഇതിനുണ്ട്. എച്ച്ഡി സീരീസ്, സിറ്റി സീരീസ് എന്നീ രണ്ട് സീരീസുകളിൽ ബൊലേറോ മാക്സ് പിക്ക്-അപ്പ് ലഭ്യമാണ്. 7.85 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില. ലളിതവും കൂടുതൽ ഒതുങ്ങിയവും വൈവിധ്യമാർന്നതുമായ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണി പേലോഡ് ശേഷിയുടെ കാര്യത്തിൽ പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കുകയാണ്. 24,999 രൂപ ഡൗൺ പെയ്മെൻറുമായി ഇത് ബുക്കു ചെയ്യാം. ആകർഷകമായ വായ്പാ പദ്ധതികളും മഹീന്ദ്ര ഇതിനായി ഒരുക്കുന്നുണ്ട്.
ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ ലോഞ്ചിൽ എം ആൻറ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡൻറ് വീജെ നക്ര
മെയ്ക്ക് ഇന്ത്യ നീക്കങ്ങളോട് കമ്പനിക്കു വലിയ പ്രതിബദ്ധതയാണ് ഉള്ളതെന്ന് എം ആൻറ് എം ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡൻറ് വീജെ നക്ര പറഞ്ഞു. ഉപഭോക്തൃ കേന്ദ്രീകൃതമായിരിക്കുന്നതിന് ഒപ്പം ഇന്ത്യയുടെ സമ്പദ്ഘാടനയ്ക്ക് പിന്തുണ നൽകാനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടി ഇവിടെ ദൃശ്യമാണെന്നും, അത്യാധുനീക സൗകര്യങ്ങൾ, അതുല്യമായ ശക്തി, പരമാവധി പേ ലോഡ് തുടങ്ങിയവയും ഉയർന്ന മൈലേജും നൽകുന്നതാണ്പുതിയ ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാറിൻറേതു പോലുളള ഐമാക്സ് കണക്ടിവിറ്റി ഈ വിഭാഗത്തിൽ ഇതാദ്യമാണെന്ന് എം ആൻറ് എം ഓട്ടോമോട്ടീവ് ടെക്നോളജി ആൻറ് പ്രൊഡക്ട് ഡെവലപ്മെൻറ് വിഭാഗം പ്രസിഡൻറ് ആർ വേലുസ്വാമി പറഞ്ഞു. മഹീന്ദ്ര റിസർച്ച് വാലിയിലെ എഞ്ചിനീയർമാരുടെ മൂന്ന് വർഷത്തെ നൂതന പ്രവർത്തനങ്ങളുടെ ഫലമാണ് ബൊലേറോ മാക്സ് പിക്ക്-അപ്പ് ശ്രേണിയുടെ വൈവിധ്യമാർന്ന പുതിയ പ്ലാറ്റ്ഫോമിൻറെ വികസനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.