- Trending Now:
ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന് മുന്നോടിയായി...
ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് തങ്ങളുടെ പുതിയ ഇവി ബ്രാൻഡുകൾ പുറത്തിറക്കിയത്. ഭാവിയിലേക്കുള്ള കാഴ്ചപ്പാടിന്റെ ഭാഗമായി XUV.e സീരീസിന്റെയും BE സീരീസിന്റെയും കൺസെപ്റ്റ് ഇമേജുകൾ കമ്പനി അടുത്തിടെ വെളിപ്പെടുത്തി.
ഈ പുതിയ മഹീന്ദ്ര ഇലക്ട്രിക് എസ്യുവികൾ അത്യാധുനിക INGLO EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യത്തെ ഇലക്ട്രിക് എസ്യുവിയാണ് മഹീന്ദ്ര XUV.e8. ഇത് പ്രധാനമായും XUV700 ന്റെ ഇലക്ട്രിക് പതിപ്പാണ്, 2024 ഡിസംബറോടെ പ്രൊഡക്ഷൻ-സ്‌പെക്ക് പതിപ്പിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. മഹീന്ദ്ര XUV.e9 2025 ഏപ്രിലിൽ വിപണിയിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എയർ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വിമാന ഇടപാടിലേക്ക്... Read More
ഇത് 5 സീറ്റർ കൂപ്പെ എസ്യുവിയായിരിക്കും. 4,790 എംഎം നീളവും 1,905 എംഎം വീതിയും 1,690 എംഎം ഉയരവും ഉണ്ടാകും. XUV.e9 ന് 2,775 mm വീൽബേസ് ഉണ്ടായിരിക്കും. മഹീന്ദ്രയുടെ BE ശ്രേണിയിൽ BE.05, BE.07, BE.09 എന്നീ മൂന്ന് ഇലക്ട്രിക് എസ്യുവികൾ അടങ്ങിയിരിക്കും.
മഹീന്ദ്ര BE.05 2025 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പറയപ്പെടുന്നു. ഇത് ഒരു കൂപ്പെ എസ്യുവിയായിരിക്കും. മഹീന്ദ്ര BE.07 ബോക്സി ഡിസൈനിലുളള ഒരു പരമ്പരാഗത എസ്യുവിയായിരിക്കും. ഇതിന് 4,565 എംഎം നീളവും 1,900 എംഎം വീതിയും 1,660 എംഎം ഉയരവും 2,775 എംഎം വീൽബേസും ഉണ്ടാകും.
ചില്ലറ ഇടപാടുകൾ ഇനി അതിവേഗം, യുപിഐ ലൈറ്റ് അവതരിപ്പിച്ചു... Read More
2026 ഒക്ടോബറിൽ BE.07 അവതരിപ്പിക്കും. മഹീന്ദ്ര BE.09 ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മഹീന്ദ്ര ബിഇ.09 4 സീറ്റർ കൂപ്പെ എസ്യുവിയായിരിക്കും. അതിന്റെ മറ്റ് വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലെ ആദ്യത്തെ ഫോർമുല ഇ റേസിന് മുന്നോടിയായി മഹീന്ദ്ര അതിന്റെ ബോൺ ഇലക്ട്രിക് എസ്യുവി ശ്രേണി ഹൈദരാബാദിൽ പ്രദർശിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.