Sections

മൺസൂൺ വിളവെടുപ്പിന് കേരളത്തിൽ റൊട്ടവേറ്റർ ശ്രേണിയുടെ ഡിമാൻഡ് വർധിപ്പിക്കാനൊരുങ്ങി മഹീന്ദ്ര

Tuesday, Jun 11, 2024
Reported By Admin
Mahindra is Gearing Up for Increased Demand for its Rotavator Range in Kerala this Kharif Season

  • ഹെവി മുതൽ ലൈറ്റ് ഡ്യൂട്ടി വരെയുള്ള മഹീന്ദ്രയുടെ റൊട്ടവേറ്ററുകൾ നിലം ഒരുക്കുന്നതിൽ സമാനതകളില്ലാത്ത ഈടും പ്രകടനവും നൽകുന്നു.
  • നിരവധി പരീക്ഷണങ്ങൾക്ക് ശേഷം വികസിപ്പിച്ചെടുത്ത മഹീന്ദ്ര റൊട്ടവേറ്ററുകൾ വരുന്നത് ലോകോത്തര നിലവാരമുള്ള മഹീന്ദ്ര ബോറോബ്ലേഡുകൾക്കൊപ്പം.
  • എളുപ്പത്തിലുള്ള ഫിനാൻസിങ് ഓപ്ഷൻ, സർവീസ്, സ്പയേഴ്സ് എന്നിവയ്ക്കൊപ്പം മഹീന്ദ്രയുടെ വിശാലമായ ട്രാക്ടർ ഡീലർ ശൃംഖലയിലും എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറുകളിലുടനീളവും ലഭ്യം

കൊച്ചി: മൺസൂൺ വിളവെടുപ്പ് (ഖാരിഫ്) സീസണിൻറെ ഭാഗമായി റൊട്ടവേറ്ററുകളുടെ വർധിച്ചുവരുന്ന ഡിമാൻഡ് നേരിടാൻ തയാറെടുത്ത് ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളായ മഹീന്ദ്ര ഫാം എക്യുപ്മെൻറ് സെക്ടർ. വരാനിരിക്കുന്ന ഖാരിഫ് സീസണിൽ അരിയുടെയും ഗോതമ്പിൻറെയും ഉയർന്ന ഉൽപാദനം പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് കമ്പനി റൊട്ടവേറ്റർ ശ്രേണിയുടെ ഡിമാൻഡ് വർധിപ്പിക്കാനൊരുങ്ങുന്നത്. കഴിഞ്ഞ വർഷം ലൈറ്റ് സെഗ്മെൻറിൽ മഹീന്ദ്രയുടെ റൊട്ടവേറ്ററിൻറെ വിജയകരമായ അവതരണത്തിന് ശേഷം കേരളത്തിൽ ദ്രുതഗതിയിലുള്ള കാർഷിക യന്ത്രവൽക്കരണം സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്

മഹീന്ദ്രയുടെ ഇന്ത്യയിലെ ആർ ആൻഡ് ഡി സെൻററിൽ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത റൊട്ടോവേറ്ററുകളുടെ സമഗ്രനിരയിൽ, ഹെവി മുതൽ ലൈറ്റ് വിഭാഗത്തിലുള്ള ഉൽപ്പന്നങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. 15 മുതൽ 70 എച്ച്പി വരെയുള്ള ട്രാക്ടറുകളുമായി അനുരൂപമായതാണ് ഇതെല്ലാം. ഹെവി സെഗ്മെൻറിൽ (മഹാവേറ്റർ സീരീസ്, മഹാവേറ്റർ എച്ച്ഡി (ഹെവി ഡ്യൂട്ടി) സീരീസ്, മീഡിയം സെഗ്മെൻറിൽ (സൂപ്പർവേറ്റർ സീരീസ്), ലൈറ്റ് സെഗ്മെൻറിൽ (ഗൈറോവേറ്റർ സീരീസ്, പാഡിവേറ്റർ സീരീസ്), ചെറുകിട ട്രാക്ടർ ഉടമകൾക്കും തോട്ടം കർഷകർക്കും വേണ്ടിയുള്ള മിനിവേറ്റർ സീരീസ് എന്നിവ ഉൾപ്പെടുന്നതാണ് ഈ ശ്രേണി.

Rotavator Range

അനുയോജ്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനും തടസമില്ലാത്ത മികച്ച പ്രകടനത്തിനുമായി വ്യത്യസ്ത പാട സാഹചര്യങ്ങളിൽ പരീക്ഷിച്ച ശേഷമാണ് മഹീന്ദ്ര റൊട്ടവേറ്ററുകൾ വിപണിയിലെത്തുന്നത്. തണ്ണീർത്തടങ്ങൾ, വരണ്ട പ്രദേശങ്ങൾ, മുന്തിരിത്തോട്ടങ്ങൾ, ഫലോദ്യാനങ്ങൾ എന്നിവിടങ്ങളിൽ മണ്ണ് കടയുന്നത് ഉറപ്പാക്കാൻ ഉയർന്ന ഈടുറപ്പുള്ള മഹീന്ദ്ര ബോറോബ്ലേഡുകൾ റൊട്ടോവേറ്ററുകളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് നടീലിനായി വിത്തുതട്ടുകൾ മികച്ച രീതിയിൽ തയ്യാറാക്കുന്നതിനും ആരോഗ്യകരമായ സസ്യവളർച്ചക്കായി മെച്ചപ്പെട്ട കള, അവശിഷ്ട പരിപാലനം എന്നിവയ്ക്കും വഴിയൊരുക്കും. വേഗത്തിലുള്ള വഴി തിരിവും കൂടുതൽ ഇന്ധനക്ഷമതയും ഉറപ്പാക്കുന്നതിന് ഒന്നിലധികം ഗിയർ കോമ്പിനേഷനുകൾ റൊട്ടോവേറ്ററുകളിലുണ്ട്. കഠിനമായ കാലാവസ്ഥയെ പ്രതിരോധിക്കുന്ന മികച്ച ഗുണനിലവാരമുള്ള പെയിൻറാണ് മറ്റൊരു സവിശേഷത.

മഹീന്ദ്രയുടെ റൊട്ടവേറ്ററുകൾ മഹീന്ദ്രയുടെ ട്രാക്ടർ ഡീലർ നെറ്റ്വർക്കിലൂടെയും കേരളത്തിലെ എക്സ്ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടേഴ്സ് വഴിയും വാങ്ങാനാവും. ഓരോ വേരിയൻറിനും അനുസൃതമായി 100% സൗകര്യപ്രദവും ആകർഷകവുമായ ലോൺ സ്കീമുകളും മഹീന്ദ്ര ഫിനാൻസ് നൽകും. മറ്റു നിർമാതാക്കൾ നൽകുന്ന 6 മാസത്തെ വാറൻറിയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്ന് മുതൽ രണ്ട് വർഷം വരെയുള്ള വ്യവസായത്തിലെ ഏറ്റവും മികച്ച വാറൻറിയാണ് മഹീന്ദ്രയുടെ റൊട്ടവേറ്ററുകൾക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.