- Trending Now:
കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിപണിയിൽ മുൻനിരയിലുള്ള മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഡീസൽ, സിഎൻജി ഡ്യുവോ വേരിയൻറുകളിൽ പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ സീരീസ് അവതരിപ്പിച്ചു. സുപ്രോ പ്ലാറ്റ്ഫോമിൻറെ വിജയത്തെ അടിസ്ഥാനമാക്കി മികച്ച പവറും സമാനതകളില്ലാത്ത സുരക്ഷയും ഉപയോഗിച്ച് ലാസ്റ്റ് മൈൽ കണക്റ്റിവിറ്റിയെ പുനർനിർവചിക്കുന്ന വിധത്തിലാണ് പ്രോഫിറ്റ് ട്രക്ക് എക്സൽ സീരീസ് രൂപകൽപന ചെയ്തിരിക്കുന്നത്.
2015ലാണ് സുപ്രോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്ന ഒരു ബഹുമുഖ പ്ലാറ്റ്ഫോമായി അത് ഉയർന്നു. സുപ്രോ സിഎൻജി ഡ്യുവോയുടെ വിജയത്തെ തുടർന്ന് ബ്രാൻഡിൻറെ ബിസിനസിൽ ആറിരട്ടി വർധനവുണ്ടായിരുന്നു. ഒന്നിലധികം എഞ്ചിൻ, ഇന്ധന ഓപ്ഷനുകൾ, ആത്യാധുനിക ശൈലി, നൂതന സുരക്ഷ, സാങ്കേതിക സവിശേഷതകൾ തുടങ്ങിയ വൈദഗ്ധ്യമുള്ള പ്ലാറ്റ്ഫോമുകളുമാണ്പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സലിനുള്ളത്.
സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ ഡീസൽ വേരിയൻറിന് ഈ വിഭാഗത്തിലെ 900 കിലോ എന്ന മികച്ച പേലോഡ് ശേഷിയും, സിഎൻജി ഡ്യുവോ വേരിയൻറിന് ഈ വിഭാഗത്തിലെ 750 കിലോ എന്ന മികച്ച പേലോഡ് ശേഷിയുമാണ് ഉള്ളത്. 30 ലിറ്ററാണ് ഡീസൽ വേരിയൻറിൻറെ ഇന്ധന ടാങ്ക് ശേഷി. അതേസമയം സിഎൻജി ഡ്യുവോ വേരിയൻറിന് 105 ലിറ്റർ (സിഎൻജി) പ്ലസ് (5 ലിറ്റർ പെട്രോൾ) ശേഷിയുണ്ട്. യഥാക്രമം 23.6 കി.മീറ്ററും, 24.8 കി.മീറ്റുമാണ് മൈലേജ്. ഇരു വേരിയൻറിനും 36 മാസം അല്ലെങ്കിൽ 80,000 കി.മീ (ഏതാണോ ആദ്യം) വാറൻറിയും മഹീന്ദ്ര ഉറപ്പുനൽകുന്നു.
സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ ഡീസൽ വേരിയൻറിന് 6.61 ലക്ഷം രൂപയും, സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ സിഎൻജി ഡ്യുവോ വേരിയൻറിന് 6.93 ലക്ഷം രൂപയുമാണ് ഡൽഹി എക്സ്ഷോറൂം വില.
ഫാസ്റ്റ്ട്രാക്ക് സെറാമി വിപണിയിൽ... Read More
ഇന്ത്യയിലെ ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിനും അവസാന മൈൽ കണക്റ്റിവിറ്റി പരിവർത്തനം ചെയ്യുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്ന മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സലിൻറെ അവതരണം 2 ടൺ താഴെയുള്ള വിഭാഗത്തിൽ ഒരു സുപ്രധാന മുന്നേറ്റമാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിൻറെ ഓട്ടോമോട്ടീവ് ഡിവിഷൻ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.
തങ്ങളുടെ പ്രശസ്തമായ സുപ്രോ പ്ലാറ്റ്ഫോമിൽ നിന്നുള്ള സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സൽ, സാങ്കേതിക മികവിനോടുള്ള മഹീന്ദ്രയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്മെൻറ് പ്രസിഡൻറ് ആർ. വേലുസാമി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.