- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര എസ്യുവി നിർമാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോർപിയോ-എൻ ഇസഡ്8 ശ്രേണിയിൽ പുതിയ പ്രീമിയം ഫീച്ചറുകൾ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
വെൻറിലേറ്റഡ് സീറ്റുകൾ, ഓട്ടോ ഡിമ്മിങ് ഐആർവിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയർലെസ് ചാർജർ, ഹൈ-ഗ്ലോസ് സെൻറർ കൺസോൾ എന്നിവ പുതിയ ഫീച്ചറുകളിൽ ഉൾപ്പെടുന്നു. ഇതോടൊപ്പം മുഴുവൻ ഇസഡ്8 പ്രീമിയം ശ്രേണിയിലും മിഡ്നൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്.
കൂടുതൽ പ്രീമിയം അനുഭവത്തിനായി ഇസഡ്8 എസ്, ഇസഡ്8, ഇസഡ്8 എൽ വേരിയൻറുകളിലാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഇസഡ്8 എസ്, ഇസഡ്8 വേരിയൻറുകളിലാണ് വയർലെസ് ചാർജർ, ഹൈ-ഗ്ലോസ് സെൻറർ കൺസോൾ ഫീച്ചറുകൾ വരുന്നത്. ഇസഡ്8 എൽ വേരിയൻറിൽ വെൻറിലേറ്റഡ് സീറ്റുകൾ, ഓട്ടോ ഡിമ്മിങ് ഐആർവിഎം, ആക്റ്റീവ് കൂളിങോടു കൂടിയ വയർലെസ് ചാർജർ, ഹൈ ഗ്ലോസ് സെൻറർ കൺസോൾ എന്നീ ഫീച്ചറുകളുണ്ടാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.