- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് വാണിജ്യ വാഹന നിർമാതാക്കളായ മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (എംഎൽഎംഎംഎൽ) മൊബിലിറ്റി രംഗത്ത് വനിതകളെ ശാക്തീകരിക്കുന്നതിനായി 2024 ജൂലൈയിൽ ഹുന്നാറിൽ ആരംഭിച്ച മഹീന്ദ്ര വീ (വനിത സംരംഭകർ) കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ വനിതകൾക്ക് പരിശീലനം നൽകുകയും മുച്ചക്ര, ഫോർവീലർ ലൈസൻസുകൾ നേടികൊടുക്കുകയും ചെയ്തു.
ആകെ 245 വനിതകൾക്ക് മൂന്നു കോഴ്സുകളിലൂടെ ത്രീ- ഫോർ വീലർ ഡ്രൈവിങ്, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ്, ഇവി റിപ്പയർ ആൻഡ് മെയിന്റനൻസ് എന്നിവയിൽ പരീശീലനം നൽകി. 52 വനിതകൾക്ക് ത്രീ, ഫോർ വീലർ ലൈസൻസ് നേടി കൊടുക്കുന്നതിലൂടെ അവർക്ക് ഉപജീവന മാർഗം കണ്ടെത്താനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സാധിച്ചു. ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് വനികൾക്ക് വായ്പ സൗകര്യത്തിനും പിന്തുണ നൽകി.
185 വനിതകൾക്കാണ് കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളായി പരിശീലനം നൽകിയത്. എട്ടു വനിതകളെ ഇവി റിപ്പയറിങിലും പരിചരണത്തിലും വിദഗ്ധരാക്കി. വനിതകൾക്ക് ഇലക്ട്രിക്ക് വാഹനങ്ങളിലാണ് പരിശീലനം നൽകിയത്. ഭൂരിഭാഗം പേരും തൊഴിൽ നേടുകയും ചെയ്തു.
മൊബിലിറ്റിയിലും ഉപജീവനമാർഗത്തിലും തുല്ല്യത സൃഷ്ടിക്കുന്നതിലുള്ള തങ്ങളുടെ പ്രതിബദ്ധതയാണ് മഹീന്ദ്ര വീ (വനിത സംരംഭകർ) ഹുന്നാർ സംരംഭമെന്നും വനിതകളെ ശാക്തീകരിക്കുന്നതിലൂടെ നൈപുണ്യ വികസനത്തിലും സംരംഭങ്ങളിലും അവരെ കൂടുതൽ ഉൾപ്പെടുത്തുകയും സുസ്ഥിര ഭാവി ഉറപ്പാക്കുകയുമാണെന്ന് മഹീന്ദ്ര ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് എംഡിയും സിഇഒയുമായ സുമൻ മിശ്ര പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.