- Trending Now:
കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗവും ഇന്ത്യയിലെ പ്രമുഖ എൻബിഎഫ്സികളിലൊന്നുമായ മഹീന്ദ്ര ഫിനാൻസ് ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ ഏറ്റവും വലിയ വായ്പാ ദാതാവും ഡാറ്റാ ടെക്ക് എൻബിഎഫ്സിയുമായ യു ഗ്രോ കാപിറ്റൽ ലിമിറ്റഡുമായി സഹകരിക്കുന്നു.
സഹകരണത്തിലൂടെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് (എംഎസ്എംഇ) വസ്തുവിൻറെ ഈടിൽ സുരക്ഷിതവും താങ്ങാവുന്നതുമായ വായ്പകൾ ലഭ്യമാക്കി ബിസിനസ് മെച്ചപ്പെടുത്താൻ സഹായിക്കും.
മഹീന്ദ്ര ഫിനാൻസും യു ഗ്രോ ക്യാപിറ്റലും തങ്ങളുടെ ഡാറ്റാ അനലിറ്റിക്സ്, വിതരണ ശൃംഖല, സാന്നിധ്യം എന്നിവ പ്രയോജനപ്പെടുത്തുന്ന ഒരു സഹകരണ പങ്കാളിത്ത ഘടനയ്ക്ക് കീഴിൽ തങ്ങളുടെ ശക്തികളെ സംയോജിപ്പിക്കാൻ ലക്ഷ്യമിടുന്നു. എംഎസ്എംഇ ബിസിനസുകൾക്ക് മഹീന്ദ്ര ഫിനാൻസിൻറെ ബ്രാൻഡ് ഇക്വിറ്റി പ്രയോജനപ്പെടുത്താനും, ഉപഭോക്താക്കൾക്ക് വായ്പ സാധ്യമാക്കാനും കഴിയും, അങ്ങനെ സമയബന്ധിതമായ സാമ്പത്തിക സഹായം തേടുന്ന എംഎസ്എംഇകളെ നല്ല രീതിയിൽ സഹായിക്കാൻ കഴിയും.
യു ഗ്രോ കാപിറ്റലുമായുള്ള സഹകരണം ഇന്ത്യയിലെ എംഎസ്എംഇകളുടെ വളർച്ചയ്ക്ക് വേഗം കൂട്ടുമെന്നും മേഖലയ്ക്ക് സമഗ്രമായ സാമ്പത്തിക പരിഹാരങ്ങൾ നൽകാൻ ശ്രമിക്കുമെന്നും മഹീന്ദ്ര ഫിനാൻസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ റോൾ റെബെല്ലോ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.