- Trending Now:
കൊച്ചി: മഹീന്ദ്രാ ഗ്രൂപ്പിൻറെ ഭാഗമായ ഇന്ത്യയിലെ പ്രമുഖ നോൺ ബാങ്കിങ് ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ഫിനാൻസ് ഓണത്തോടനുബന്ധിച്ച് കേരളത്തിന് പ്രത്യേക ഫിനാൻസിങ് സ്കീമുകളും ഓഫറുകളും പ്രഖ്യാപിച്ചു. പുതിയതും ഉപയോഗിച്ചതുമായ വാണിജ്യ, പാസഞ്ചർ വാഹനങ്ങൾക്കായാണ് ഓണക്കാല ഫിനാൻസിങ് സ്കീം ഓഫറുകൾ.
ഉപഭോക്താക്കൾക്ക് വളരെ നേട്ടങ്ങളുണ്ടാക്കുന്ന പ്രോസസിങ് ഫീസ് ഇളവ്, 100 ശതമാനം ഓൺ റോഡ് ഫണ്ടിങ്, ഇൻഷുറൻസ് ഫണ്ടിങ് തുടങ്ങിയവയും ആകർഷകമായ പലിശ ഇളവുകളും ഉൾപ്പടെയുളളതാണ് ഓണം ഓഫർ. കൂടാതെ ഫ്ളെക്സി റീപെയ്മെൻറ് അവസരവും ഉണ്ട്. സ്പോട്ട് അപ്രൂവൽ, അനായാസ നടപടികളോടെ നീണ്ട കാലാവധിയിൽ വായ്പാ, മിനിമം ഡോക്യുമെൻറേഷൻ തുടങ്ങിയവയിലൂടെ എളുപ്പത്തിൽ വായ്പ ലഭ്യമാക്കും. ഈ മാസം
17 വരെയാണ് സ്പെഷ്യൽ സ്കീം ലഭ്യമായിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.