Sections

വായ്പാ വിതരണത്തിന് മഹീന്ദ്ര ഫിനാൻസ് - എസ്ബിഐ സഹകരണം

Wednesday, Nov 01, 2023
Reported By Admin
Mahindra Finance and SBI

കൊച്ചി: ഇന്ത്യയിലെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നും മഹീന്ദ്ര ഗ്രൂപ്പിൻറെ ഭാഗവുമായ മഹീന്ദ്ര ഫിനാൻസ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യുമായി ചേർന്ന് വായ്പാ വിതരണത്തിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു.

ഈ സഹകരണം എൻബിഎഫ്സികളുടെ വായ്പാ വിതരണ സംവിധാനം ശക്തിപ്പെടുത്തുകയും ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ വായ്പാ ലഭ്യതയും കുറഞ്ഞ പലിശ നിരക്കും ഉറപ്പാക്കുകയും ചെയ്യും. അഖിലേന്ത്യാ തലത്തിൽ ആരംഭിച്ച ഈ പങ്കാളിത്തം മഹീന്ദ്ര ഫിനാൻസ് ഉപയോക്താക്കൾക്ക് കുറഞ്ഞ നിരക്കിലുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്ര ഫിനാൻസിൻറെ നിയുക്ത എംഡിയും സിഇഒയുമായ റൗൾ റെബെല്ലോ, എസ്ബിഐ (എംഎസ്എംഇ) സിജിഎം എന്നിവരുടെ സാന്നിദ്ധ്യത്തിൽ മഹീന്ദ്ര ഫിനാൻസ് വിസിയും എംഡിയുമായ രമേഷ് അയ്യരും എസ്ബിഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ചേർന്ന് പദ്ധതിക്ക് തുടക്കമിട്ടു. സാമ്പത്തിക സേവനങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്ത വിഭാഗങ്ങൾക്ക് കുറഞ്ഞ ചെലവിൽ സേവനം എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ വായ്പാ വിതരണത്തിൽ പലിശ നിരക്കുകൾ ഉപയോക്താവിൻറെ ക്രെഡിറ്റ് പ്രൊഫൈലിനെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുക. ഇത് വ്യക്തിഗതവും കൂടുതൽ മത്സരാടിസ്ഥാനത്തിലുമുള്ള സാമ്പത്തിക സേവനാനുഭവം ലഭ്യമാക്കും.

ഈ സഹകരണം സാമ്പത്തിക സേവന ലഭ്യതയും ഉൾക്കൊള്ളലും വർദ്ധിപ്പിക്കുന്നതിനുള്ള കമ്പനിയുടെ പുതിയ ചുവടുവെയ്പാണെന്നും ഇതിലൂടെ അതിവേഗം വളരുന്ന ഇന്ത്യയുടെ ഉത്തരവാദിത്തമുള്ള സാമ്പത്തിക സേവന പങ്കാളിയാകാനുള്ള തങ്ങളുടെ കഴിവ് വർധിപ്പിക്കുമെന്നും റൗൾ റെബെല്ലോ അഭിപ്രായപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.