- Trending Now:
കൊച്ചി: വനിതാ ഉദ്യോഗാർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേകമായ ബിസിനസ് പരിശീലന പരിപാടിയായ പ്രാരംഭിനു വേണ്ടി രാജ്യത്തെ മുൻനിര ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസും ബാങ്കിങ്, ധനകാര്യ മേഖലകളിലെ തൊഴിലുകൾക്കായി പരിശീലനവും നിയമനവും നടത്തുന്ന പ്രമുഖ സ്ഥാപനമായ മണിപ്പാൽ അക്കാദമി ഓഫ് ബിഎഫ്എസ്ഐയും സഹകരിക്കും.
ധനകാര്യ മേഖലയിലെ തൊഴിലുകൾക്കായുള്ള മാർഗ നിർദേശങ്ങൾ നൽകുകയും അതിനായുള്ള കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്ന രീതിയിലാവും വനിതാ ഉദ്യോഗാർത്ഥികൾക്കായി പ്രാരംഭ് പദ്ധതി നടപ്പാക്കുക. 30 ദിവസത്തെ ഓൺലൈൻ സർട്ടിഫിക്കേഷൻ കോഴ്സ് ആയിരിക്കും ഇതിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ലഭ്യമാക്കുക. ഇതിൻറെ ആദ്യ ബാച്ച് ഫെബ്രുവരി മാസത്തിൽ ആരംഭിച്ചിരുന്നു. പത്താം ക്ലാസ് മുതൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിട്ടുള്ളതും ബിരുദമുള്ളവരുമായ 28 വയസിനു താഴെയുള്ളവർക്ക് ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാം. അടുത്ത ബാച്ചിനായുള്ള തെരഞ്ഞെടുപ്പു പ്രക്രിയ 2024 ജൂണിൽ ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.