- Trending Now:
കൊച്ചി: മഹീന്ദ്രയുടെ മുൻനിര ഇലക്ട്രിക് ഒറിജിൻ എസ്യുവികളായ ബിഇ 6ഇ, എക്സ്ഇവി 9ഇ പുറത്തിറക്കി. വിപ്ലവകരമായ വൈദ്യുത ഉത്ഭവ ആർക്കിടെക്ചറായ ഐഎൻജിഎൽഒയിലാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ ലോകത്തിലെ ഏറ്റവും വേഗതയേറിയ മഹീന്ദ്ര ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ആർക്കിടെക്ചറിലാണ് ഇവ പ്രവർത്തിപ്പിക്കുന്നത്.
ബിഇ 6ഇയുടെ സ്പോർടി, പെർഫോമൻസ്-ഡ്രിവൺ അപ്പീൽ, സാഹസികതയുടെയും കൃത്യതയുടെയും ആവേശം ഇഷ്ടപ്പെടുന്ന പര്യവേക്ഷകർക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നതാണ്. എക്സ്ഇവി 9ഇ പരിഷ്കൃതമായ ചാരുതയോടെ സമാനതകളില്ലാത്ത ആഡംബരങ്ങൾ ലഭ്യമാക്കുന്നു.
ബിഇ 6ഇ ആകർഷകവും അത്ലറ്റിക് സിൽഹൗറ്റും റേസ്-പ്രചോദിതമായ ചടുലതയും പ്രകടിപ്പിക്കുന്നു. അതേസമയം എക്സ്ഇവി 9ഇയുടെ സുഗമമായ എസ്യുവി കൂപ്പെ രൂപകൽപ്പനയ്ക്കൊപ്പം സോഫിസ്റ്റിക്കേഷൻ പ്രകടമാക്കുന്നു, മികച്ച പ്രകടനത്തിനൊപ്പം ആഡംബരവും സമന്വയിപ്പിക്കുന്നു.
ഒഴിവാക്കാനാകാത്ത സാന്നിധ്യത്തിനും സമാനതകളില്ലാത്ത സാങ്കേതികവിദ്യയ്ക്കും സമാനതകളില്ലാത്ത പ്രകടനത്തിനും വേണ്ടി രൂപകല്പന ചെയ്ത ഇലക്ട്രിക് ഒറിജിനൽ എസ്യുവികൾ പുതിയ ആഗോള മാനദണ്ഡങ്ങൾ സ്ഥാപിക്കും. ബിഇ 6ഇ അതിമനോഹരമായ, അത്ലറ്റിക് സിൽഹൗട്ടും റേസ്-പ്രചോദിതമായ ചടുലതയും, പ്രകടനത്തിനുമായി രൂപകൽപ്പന ചെയ്തിരിക്കുന്നു, അതേസമയം എക്സ്ഇവി 9ഇ അതിൻറെ സുഗമമായ എസ്യുവി കൂപ്പെ രൂപകൽപ്പനയിലൂടെ സോഫിസ്റ്റിക്കേഷൻ പ്രകടമാക്കുന്നുവെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് സെക്ടർ പ്രസിഡൻറും മഹീന്ദ്ര ഇലക്ട്രിക് ഓട്ടോമൊബൈൽ ലിമിറ്റഡ് ജോയിൻറ് മാനേജിംഗ് ഡയറക്ടറുമായ വീജയ് നക്ര പറഞ്ഞു.
79 കിലോവാട്ട് ബാറ്ററി പായ്ക്കിൽ ബിഇ 6ഇയ്ക്ക് 682 കിലോമീറ്ററും, എക്സ്ഇവി 9ഇയ്ക്ക് 656 കിലോമീറ്ററും ലഭിക്കും. 79 കിലോവാട്ട്, 59 കിലോവാട്ട് ബാറ്ററി പായ്ക്കുകൾക്ക് ആജീവനാന്ത ബാറ്ററി വാറൻറി ലഭിക്കും. ഇത് ആദ്യം രജിസ്റ്റർ ചെയ്ത ഉടമകൾക്ക് മാത്രം സാധുതയുള്ളതും സ്വകാര്യ രജിസ്ട്രേഷനിൽ മാത്രം ബാധകവുമാണ്.
3-ഇൻ-1 സംയോജിത പവർട്രെയിൻ 210 കിലോവാട്ട്പവർ നൽകുന്നു. ബിഇ 6ഇ 6.7 സെക്കൻഡിലും എക്സ്ഇവി 9ഇ് 6.8 സെക്കൻഡിലും 100 കിലോമീറ്റർ വേഗത കൈവരിക്കും. ഫാസ്റ്റ് ചാർജിങിൽ 20 മിനിറ്റിനുള്ളിൽ 20 ശതമാനത്തിൽ നിന്ന് 80 ശതമാനം ചാർജ് ആകും (175 കിലോവാട്ട് ഫാസ്റ്റ് ചാർജറിൽ). ഇൻറലിജൻറ് സെമി-ആക്ടീവ് ഡാംപറുകൾക്കൊപ്പം ഐ-ലിങ്ക് ഫ്രണ്ട് സസ്പെൻഷൻ, 5 ലിങ്ക് റിയർ ഇൻഡിപെൻഡൻറ് സസ്പെൻഷൻ ലഭിക്കുന്നു.
ഇൻറഗ്രേറ്റഡ് ഇലക്ട്രോണിക് ബൂസ്റ്റർ ഉള്ള ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയുമായാണ് ഇത് എത്തുന്നത്. 10 മീറ്റർ ടിസിഡി ലഭ്യമാക്കുന്ന വേരിയബിൾ ഗിയർ റേഷ്യോ (വിജിആർ) ഉള്ള ഹൈ പവർ സ്റ്റിയറിങാണ് മറ്റൊരു പ്രത്യേകത.
ഇഥർനെറ്റ് പിൻബലത്തിൽ നെക്സ്റ്റ്-ജെൻ ഡൊമെയ്ൻ ആർക്കിടെക്ചറിൽ നിർമ്മിച്ചതാണ് സോഫ്റ്റ്വെയർ. ഓട്ടോമോട്ടീവ് ഗ്രേഡിലെ ഏറ്റവും വേഗതയേറിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 8295 ചിപ്സെറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
24 ജിബി റാം, 128 ജിബി സ്റ്റോറേജ്, കോക്ക്പിറ്റ് ഡൊമെയ്നിനായി അൾട്രാ ഫാസ്റ്റ് ആറാം തലമുറ അഡ്രിനോ ജിപിയു. വൈ ഫൈ 6.0, ബ്ലൂടൂത്ത് 5.2, ക്യുക്ടെൽ 5ജി എന്നിവ കണക്റ്റിവിറ്റിയും തത്സമയ അപ്ഡേറ്റുകളും പ്രവർത്തനക്ഷമമാക്കുന്നു, 2ജിബി റാമും, 8 എംപി ക്യാമറയും ഉള്ള മൊബൈൽഐ ഐക്യുടിഎം6 ചിപ്പോടുകൂടിയ അഡാസ് എൽ2+, സംഗീതം, വിനോദം, ഒടിടി സിനിമകൾ, പോഡ്കാസ്റ്റ്, ഷോപ്പിംഗ്, ഉൽപ്പാദനക്ഷമത എന്നിവയ്ക്കായി 60ലധികം ആപ്പുകൾ എന്നിവയുമായാണ് എത്തുന്നത്.
ബിഇ 6ഇയുടെ വില 18.90 ലക്ഷത്തിലും, എക്സ്ഇവി 9ഇയുടെ വില 21.90 ലക്ഷത്തിലും, ആരംഭിക്കുന്നു. 2025 ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യമോ ഡെലിവറി ആരംഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.