Sections

മഹീന്ദ്ര വീറോ പുറത്തിറക്കി പ്രാരംഭ വില 7.99 ലക്ഷം

Thursday, Sep 19, 2024
Reported By Admin
Mahindra Viro, newly launched LCV by Mahindra & Mahindra

കൊച്ചി: ഇന്ത്യയിലെ മുൻനിര യൂട്ടിലിറ്റി വാഹന നിർമാതാക്കളും എൽസിവി അണ്ടർ 3.5 ടൺ വിഭാഗത്തിലെ പ്രമുഖരുമായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ പുതിയ വാഹനമായ മഹീന്ദ്ര വീറോ പുറത്തിറക്കി. 7.99 ലക്ഷം രൂപയിലാണ് വില ആരംഭിക്കുന്നത്. 3.5 ടണ്ണിന് താഴെയുള്ള സെഗ്മെന്റിനെ പുനർനിർവചിക്കുന്ന ഫീച്ചറുകളുമായി വരുന്ന വാഹനത്തിൽ മികച്ച മൈലേജിനൊപ്പം സമാനതകളില്ലാത്ത പ്രകടനം, സുരക്ഷാ ഫീച്ചറുകൾ, പ്രീമിയം കാബിൻ തുടങ്ങിയവയുമുണ്ട്.

മഹീന്ദ്രയുടെ നൂതനമായ അർബൻ പ്രോസ്പർ പ്ലാറ്റ്ഫോം (യുപിപി) ലാണ് മഹീന്ദ്ര വീറോയുടെ നിർമാണം. ഇന്ത്യയിലെ ആദ്യത്തെ ഗ്രൗണ്ട് അപ്പ് മൾട്ടി എനർജി മോഡുലാർ സിവി പ്ലാറ്റ്ഫോം കൂടിയാണിത്. ഒന്നിലധികം ഡെക്കുകളിലായി 1 മുതൽ 2 ടണ്ണിലധികം വരെയുള്ള പേലോഡുകളെ താങ്ങാവുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. ഡീസൽ, സിഎൻജി, ഇലക്ട്രിക് തുടങ്ങി ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളും മഹീന്ദ്ര വീറോയിലുണ്ട്.

1,600 കിലോഗ്രാം പേലോഡ് കപ്പാസിറ്റി, 3035 എം.എം കാർഗോ ലെങ്ത്ത്, ഡീസലിന് 18.4 കി.മീ മൈലേജ്, 5.1 മീറ്റർ ടേണിങ് റേഡിയസ് എന്നിവയും വീറോയിലുണ്ട്. ഡ്രൈവർ സൈഡ് എയർബാഗ്, റിവേഴ്സ് പാർക്കിങ് ക്യാമറ, 26.03 സെ.മീറ്റർ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സ്റ്റിയറിങ് മൗണ്ടഡ്-കൺട്രോൾസ്, പവർ വിൻഡോസ് എന്നിങ്ങനെയുള്ള സെഗ്മെന്റിലെ ആദ്യത്തെ സാങ്കേതികവിദ്യകളും ഫീച്ചറുകളും മഹീന്ദ്ര വീറോയെ വേറിട്ട് നിർത്തുന്നു.

വി2 സിബിസി ഡെക്ക് എക്സ്എൽ വേരിയന്റിന് 7.99 ലക്ഷം രൂപയും, വി2 സിബിസി ഡെക്ക് എക്സ്എക്സ്എൽ വേരിയന്റിന് 8.54 ലക്ഷം രൂപയുമാണ് വില. വി2 എസ്ഡി എക്സ്എൽ 8.49 ലക്ഷം, വി2 എസ്ഡി എക്സ്എക്സ്എൽ 8.69 ലക്ഷം, വി2 എച്ച്ഡി എക്സ്എക്സ്എൽ 8.89 ലക്ഷം, വി4 എസ്ഡി എക്സ്എക്സ്എൽ 8.99 ലക്ഷം, വി6 എസ്ഡി എക്സ്എക്സ്എൽ 9.56 ലക്ഷം എന്നിങ്ങനെയാണ് മറ്റു വേരിയന്റുകളുടെ വില.

എൽസിവി അണ്ടർ 3.5 ടൺ വിഭാഗത്തിൽ മഹീന്ദ്ര വീറോ ഞങ്ങളുടെ നേതൃത്വത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷൻ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. ഉപഭോക്താക്കൾക്ക് കൂടുതൽ വരുമാനം ഉറപ്പാക്കാൻ സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപന. ഒന്നിലധികം സെഗ്മെന്റ് ഫസ്റ്റ് സാങ്കേതികവിദ്യയും ഫീച്ചറുകളും ഉൾപ്പെടുത്തിയ ഈ വാഹനം പ്രീമിയം ക്യാബിൻ അനുഭവം, സമാനതകളില്ലാത്ത സുരക്ഷ, അസാധാരണമായ പ്രകടനം, ശേഷി എന്നിവ ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പുതിയ അർബൻ പ്രോസ്പർ പ്ലാറ്റ്ഫോമിൽ നിർമിച്ച മഹീന്ദ്ര വീറോ നവീകരണത്തിനും വൈദഗ്ധ്യത്തിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണെന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്ട് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ വേലുസാമി പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.