- Trending Now:
ലോകത്തിലെ ഏറ്റവും വിലയേറിയ വേയ്സ്റ്റ് ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്
ഞെട്ടിക്കുന്ന വിലയ്ക്ക് മാലിന്യ സഞ്ചി വിപണിയിലെത്തിച്ച് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ്. പുത്തന്‍ പ്രോഡക്ടുകള്‍ അവതരിപ്പിച്ച് വിപണിയില്‍ എപ്പോഴും സാന്നിധ്യമറിയിക്കാന്‍ ശ്രമിക്കുന്നവരാണ് ആഢംബര ഫാഷന്‍ ബ്രാന്‍ഡുകള്‍. ഇപ്പോഴിതാ മാലിന്യ സഞ്ചിക്കും ഫാഷന്‍ ആകാമെന്ന് തെളിയിച്ചിരിക്കുകയാണ് ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡ് ബലന്‍സിയാഗ. ലോകത്തിലെ ഏറ്റവും വിലയേറിയ വേയ്സ്റ്റ് ബാഗ് അവതരിപ്പിച്ചിരിക്കുകയാണ് ബ്രാന്‍ഡ്.
'ത്രാഷ് പൗച്ച്' എന്ന് പേരിട്ടിരിക്കുന്ന ബാഗിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ വൈറലായിക്കഴിഞ്ഞു. ബലന്‍സിയാഗയുടെ ഫോള്‍ 2022 റെഡിടുവെയര്‍ ശേഖരത്തില്‍ ഈ ബാഗ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബാഗ് കൈയില്‍ പിടിച്ചാണ് മോഡലുകള്‍ റാംപിലൂടെ നടന്നത്. ഇപ്പോള്‍ ഈ ബാഗ് ബലന്‍സിയാഗയുടെ സ്റ്റോറുകളില്‍ ലഭ്യമായിത്തുടങ്ങി. എന്നാല്‍ ഇതിന്റെ വിലയാണ് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. 1,790 ഡോളര്‍ അതായത് 1.4 ലക്ഷം രൂപയാണ് ബാ?ഗിന്റെ വില.
തിളക്കമുള്ള ഈ ബാഗ് നീല, മഞ്ഞ, കറുപ്പ്, വെള്ള നിറങ്ങളില്‍ ലഭിക്കും. മുന്‍വശത്ത് ബലന്‍സിയാഗയുടെ ലോഗോയും പ്രിന്റ് ചെയ്തിട്ടുണ്ട്. 'ലോകത്തിലെ ഏറ്റവും ചെലവേറിയ ട്രാഷ് ബാഗ് നിര്‍മ്മിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെടുത്താന്‍ തോന്നിയില്ലെന്നാണ് ബലന്‍സിയാഗയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ ഡെംന ഗ്വാസലിയ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.