Sections

ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി പശുക്കളിലെ ചർമ്മ രോഗം വ്യാപിക്കുന്നു

Monday, Dec 26, 2022
Reported By MANU KILIMANOOR

പനി, നീരൊലിപ്പ്, തീറ്റമടുപ്പ് തുടങ്ങിയവയെല്ലാം ചർമ്മ മുഴ രോഗത്തിൻറെ ലക്ഷണങ്ങളാണ്


കാസർഗോഡ് പീലിക്കോട് പഞ്ചായത്തിലെ ക്ഷീര കർഷകരെ പ്രതിസന്ധിയിലാക്കി പശുക്കളിലെ ഗൗരവമേറിയ ചർമ്മ രോഗം വ്യാപിക്കുന്നു.രോഗം പടർന്ന സാഹചര്യത്തിൽ പാൽ ലഭ്യതയിൽ വൻ കുറവാണ് ഉണ്ടായിട്ടുള്ളത്. പനി, നീരൊലിപ്പ്, തീറ്റമടുപ്പ് തുടങ്ങിയവയെല്ലാം ചർമ്മ മുഴ രോഗത്തിൻറെ ലക്ഷണങ്ങളാണ്.

രോഗം തീവ്രമായാൽ പശുക്കൾ ചത്തുപോകാൻ ഇടയുള്ളതിനാൽ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. പ്രാണികളെ അകറ്റി കന്നുകാലികളെ സംരക്ഷിക്കാനാണ് കർഷകർക്ക് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദ്ദേശം. പ്രതിരോധ കുത്തിവെപ്പിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയുമെന്ന് മൃഗസംരക്ഷണ വകുപ്പും അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.