Sections

ക്ഷീര കര്‍ഷകരുടെ ശ്രദ്ധയ്ക്ക് 

Monday, Aug 29, 2022
Reported By MANU KILIMANOOR

തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രോഗം ബാധിച്ച് 3260 പശുക്കള്‍ ചത്തു

 

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പശുക്കളില്‍ പടര്‍ന്നു പിടിച്ച ചര്‍മമുഴ (ലംപി നിന്‍ ഡിസീസ്) എന്ന രോഗത്തിനെതിരെ കേരളത്തിലും ജാഗ്രത.രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോത്പാദക സഹകരണസംഘമായ അമൂലിന്റെ ആസ്ഥാനമായ ഗുജറാത്തില്‍ മാത്രം 91,000 പശുക്കളെ ഈ രോഗം ബാധിച്ചു. രോഗം വ്യപകമായതോടെ ക്ഷീരോത്പാദനത്തില്‍ കുറവ് സംഭവിക്കുമോയെന്ന ആശങ്ക പരന്നിട്ടുണ്ട്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും രോഗം ബാധിച്ച് 3260 പശുക്കള്‍ ചത്തു. രാജസ്ഥാനിലും രോഗം പടരുന്നുണ്ട്.കേരളത്തില്‍ കൊല്ലം,എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ ജി ല്ലകളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അനിമല്‍ ഡീസീസ് കണ്‍ട്രോള്‍ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. മാഹിന്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.