- Trending Now:
കൊച്ചി: ഇന്ത്യയിലെ മുൻനിര എനർജി സൊല്യൂഷൻസ് കമ്പനിയായ ലൂമിനസ് പവർ ടെക്നോളജീസ് ഇന്ത്യയിൽ സൗരോർജ ഉപയോഗം ത്വരിതപ്പെടുത്തുന്നതിനായി ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ടി20 പ്രീമിയർ ലീഗിന്റെ 18ാം സീസണിലും രാജസ്ഥാൻ റോയൽസിന്റെ ടൈറ്റിൽ പങ്കാളികളായി ലൂമിനസ് പവർ ടെക്നോളജീസ് തുടരും.
പങ്കാളിത്തത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ രാജസ്ഥാൻ റോയൽസ് താരങ്ങളായ സഞ്ജു സാംസൺ, നിതീഷ് റാണ, തുഷാർ ദേശ്പാണ്ഡെ, രാജസ്ഥാൻ റോയൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെയ്ക്ക് ലഷ് മക്രം, ലൂമിനസ് നേതൃനിരയിലെ പ്രീതി ബജാജ്, നീലിമ ബുറ, അമിത് ശുക്ല, ശിഖ ഗുപ്ത എന്നിവർ ചേർന്ന് ലൂമിനസിന്റെ ഏറ്റവും പുതിയ സോളാർ, അഡ്വാൻസ്ഡ് എനർജി സൊല്യൂഷനുകൾ പ്രകാശനം ചെയ്തു. ക്ലീൻ എനർജി ബദലുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ശാക്തീകരിക്കുക എന്ന കമ്പനിയുടെ ദീർഘകാല ദൗത്യവുമായി ചേർന്നാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
പുതിയ സ്ലീക്ക് ഫ്യൂച്ചറിസ്റ്റിക് ഡിസൈൻ ഇൻവെർട്ടറുകളായ ഇവിഒ ഇൻവെർട്ടർ സീരീസ്, സെലിയോ എസ് ഇൻവെർട്ടർ സീരീസ് എന്നിവയും പുറത്തിറക്കാൻ ലൂമിനസിന് പദ്ധതിയുണ്ട്. കൂടാതെ ഇയോൺ ടോപ്കോൺ സോളാർ പാനൽസ്, വ്യവസായത്തെ ഭേദിക്കുന്ന ജെൽ ബാറ്ററി സാങ്കേതികവിദ്യയായ ആംപ്ബോക്സ് ശ്രേണി എന്നിവയും പുതിയ ഉൽപ്പന്ന ശ്രേണിയിൽ ഉൾപ്പെടുന്നു. ഇതിന് പുറമേ ഇന്ത്യയിലുടനീളം റൂഫ് സോളാർ സ്വീകാര്യത വർധിപ്പിക്കുന്നതിനും, ഉപഭോക്താക്കളുടെ വിശ്വാസക്കുറവും, ചെലവ് സംബന്ധിച്ചുള്ള തെറ്റായ ധാരണയും മാറ്റുന്നതിന് സമഗ്രമായ 360 ഡിഗ്രി മാർക്കറ്റിങ് ക്യാമ്പയിനിനും ലൂമിനസ് തുടക്കം കുറിച്ചിട്ടുണ്ട്.
ഇന്ത്യയുടെ സൗരോർജ്ജ മേഖല ഒരു പ്രധാന പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണെന്നും ലൂമിനസിൽ ഈ മാറ്റം വേഗത്തിലാക്കുന്നതിന് നിർണായക പങ്ക് വഹിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ലൂമിനസ് പവർ ടെക്നോളജീസ് സിഇഒയും എംഡിയുമായ പ്രീതി ബജാജ് പറഞ്ഞു.
ക്രിക്കറ്റിന് കളിയുടെ അതിരുകൾക്കപ്പുറത്തേക്ക് അർത്ഥവത്തായ മാറ്റം കൊണ്ടുവരാൻ പ്രാപ്തിയുണ്ടെന്ന് രാജസ്ഥാൻ റോയൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജെയ്ക്ക് ലഷ് മക്രം പറഞ്ഞു. ലൂമിനസുമായുള്ള തങ്ങളുടെ പങ്കാളിത്തം സ്പോൺസർഷിപ്പിനപ്പുറം ദശലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുന്നതിന് പുതുമയും സുസ്ഥിരതയും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.