Sections

ലുലു മാളില്‍ ഓണം സൗഭാഗ്യോത്സവം

Thursday, Aug 25, 2022
Reported By MANU KILIMANOOR

ഒരു കോടിയിലധികം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്


ലുലു മാളിലെ ആദ്യ ഓണം ഉപഭോക്തക്കള്‍ക്ക് സൗഭാഗ്യ ഓണമാക്കി മാറ്റാനായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ആരംഭിച്ച ''ഓണം സൗഭാഗ്യോത്സവം 2022'ലെ ആദ്യ ബംപര്‍ വിജയിയെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു. തിരുവനന്തപുരം സ്വദേശിയായ മേരി മാത്യു സമ്മാനമായ മാരുതി വാഗണ്‍ ആര്‍ കാര്‍ സ്വന്തമാക്കി. ഹൈപ്പര്‍ മാര്‍ക്കറ്റ് എട്രിയത്തില്‍ നടന്ന നറുക്കെടുപ്പില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ് എന്‍ രഘുചന്ദ്രന്‍ നായരാണ് വിജയിയെ തിരഞ്ഞെടുത്തത്. ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, റീജിയണല്‍ മാനേജര്‍ അബ്ദുള്‍ സലീം ഹസന്‍, ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ രാജേഷ് ഇ വി തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു കോടിയിലധികം രൂപ വിലമതിയ്ക്കുന്ന സമ്മാനങ്ങളാണ് ഓണം സൗഭാഗ്യോത്സവത്തില്‍ ഉപഭോക്താക്കളെ കാത്തിരിയ്ക്കുന്നത്. ഓരോ 48 മണിക്കൂറിനിടയിലും നടക്കുന്ന നറുക്കെടുപ്പില്‍ ഭാഗ്യശാലികള്‍ക്ക് കാറും ബൈക്കുമാണ് സമ്മാനമായി ലഭിയ്ക്കുക. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് ഉള്‍പ്പെടെയുള്ള ഷോപ്പുകളില്‍ നിന്ന് 1000 രൂപയില്‍ കുറയാതെ ഷോപ്പിംഗ് നടത്തുന്നവര്‍ക്കാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിയ്ക്കുക. ഇതിന് പുറമെ ഷോപ്പിംഗിനെത്തുന്ന എല്ലാ ഉപഭോക്താക്കളെയും കാത്തിരിയ്ക്കുന്ന തിരുവോണ സമ്മാന സദ്യയ്ക്കും തുടക്കമായി. ഓരോ ദിവസവും പരമ്പരാഗത ഓണസദ്യയിലെ 26 വിഭവങ്ങളെ ഓര്‍മ്മിപ്പിയ്ക്കുന്ന രീതിയില്‍ വിജയികളാകുന്ന 26 പേര്‍ക്ക് സമ്മാനങ്ങള്‍ നേടാനാണ് അവസരം. സെപ്റ്റംബര്‍ 11 വരെയാണ് ലുലു മാളില്‍ സൗഭാഗ്യോത്സവം നടക്കുന്നത്.

മാളില്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയ ഷോപ്പ് ആന്‍ഡ് വിന്‍ പദ്ധതിയിലെ വിജയികളെയും തിരഞ്ഞെടുത്തു. ഒന്നാം സമ്മാനമായ മാരുതി ബ്രെസ്സ കാര്‍ തിരുവനന്തപുരം സ്വദേശി വിമല്‍ കുമാറും, രണ്ടാം സമ്മാനമായ വെസ്പ സ്‌കൂട്ടര്‍ സലീം എസും നേടി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.