- Trending Now:
തിരുവനന്തപുരത്തും യുപിയിലും പുതിയ മാളുകള്‍ സ്ഥാപിച്ചതിനു പിന്നാലെ ഇന്ത്യയിലെ മറ്റ് നഗരങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങി ലുലു.അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ സാന്നിധ്യം ഇരട്ടിയാക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.19000 കോടി രൂപയുടെ നിക്ഷേപത്തിനാണ് ഗ്രൂപ്പ് പദ്ധതിയിട്ടിട്ടുള്ളത്.മാളുകള്‍,ഹൈപ്പര്‍ മാര്‍ക്കറ്റ്, ഫുഡ് പ്രോസസിംഗ് സെന്റര്‍ തുടങ്ങി എല്ലാ ബിസിനസുകളിലുമായിട്ടായിരിക്കും പുതിയ നീക്കം.
12 വലിയ മാളുകള്‍ കൂടിയാകും ഇന്ത്യയുടെ വിവധ ഭാഗങ്ങളിലായി വരുക.ചെന്നൈ ബംഗളുരു, ഹൈദ്രാബാദ്, അഹമ്മദാബാദ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാകും പുതിയ മാളുകള്‍.കേരളത്തിലും ബംഗളുരുവിലുമായി 0.5 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റ് ചെറിയ മാളുകള്‍ ആണ് ലുലു പദ്ധതിയിട്ടിരിക്കുന്നത്. 8 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിക്ക് നിലവില്‍ 50000 ജീവനക്കാരാണ് ആഗോളതലതലത്തിലുള്ളത്. പുതിയ നിക്ഷേപമെത്തുന്നതോടെ ലുലുവിന്റെ വര്‍ക്ക് ഫോഴ്‌സ് ഉയരും.
ഇന്ത്യയില്‍ അഞ്ച് ഷോപ്പിംഗ് മാളുകളാണ് നിലവില്‍ ലുലു ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.കൊച്ചി,തിരുവനന്തപുരം,തൃശൂര്‍,ബംഗളുരു എന്നിവിടങ്ങളിലും ലഖ്‌നൗവിലുമാണ് ഇവ.ഇതില്‍ തന്നെ ഏറ്റവും ഒടുവില്‍ ലഖ്‌നൗവില്‍ ആരംഭിച്ച മാളാണ് രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍.നിലവില്‍ 233 ഹൈപ്പര്‍മാര്‍്ക്കറ്റുകളും 24 ഷോപ്പിംഗ് മാളുകളുമാണ് ലുലുവിനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.