Sections

വീട്ടിലിരുന്ന് തന്നെ ആദായം നേടാം ബുദ്ധിമുട്ടില്ലാതെ; എങ്ങനെ ?

Thursday, Jan 13, 2022
Reported By admin
quail egg

കോഴി മുട്ട പ്രാദേശികമായി വില്‍പ്പന നടത്തുമ്പോള്‍ പലപ്പോഴും നമ്മള്‍ നേരിടുന്ന പ്രശ്‌നം നാടന്‍ മുട്ട എന്ന രീതിയില്‍ വ്യാജ വില്‍പ്പന നടത്തുന്ന മുട്ടകള്‍ കുറഞ്ഞ വിലയില്‍ കടകളില്‍ എത്തുന്നത് തന്നെയാണ്

 

വീട്ടിലിരുന്ന് ഒഴിവു സമയം കൃത്യമായി വിനിയോഗിച്ച് കുറഞ്ഞ സ്ഥലപരിമിതിയില്‍ മികച്ച ആദായം നേടാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗത്തെ കുറിച്ചാണ് ഈ ലേഖനത്തില്‍.

വീട്ടമ്മമാര്‍ക്ക് പ്രത്യേകിച്ച് ആദായം ഉണ്ടാക്കാന്‍ കഴിയുന്ന ഒരു വഴിയാണ് കാടക്കോഴി വളര്‍ത്തല്‍.ഇത് സാധാരണ കോഴി വളര്‍ത്തലിനെക്കാള്‍ ലാഭകരം തന്നെയാണ്.അഞ്ച് കോഴിയെ വളര്‍ത്തുന്ന സ്ഥലത്ത് 15 കാടയെ വളര്‍ത്താം എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.വലുപ്പ കുറവുണ്ടെങ്കിലും വിപണിയില്‍ കാടമുട്ടയ്ക്ക് നല്ല ഡിമാന്റുണ്ട്.

കോഴി മുട്ട പ്രാദേശികമായി വില്‍പ്പന നടത്തുമ്പോള്‍ പലപ്പോഴും നമ്മള്‍ നേരിടുന്ന പ്രശ്‌നം നാടന്‍ മുട്ട എന്ന രീതിയില്‍ വ്യാജ വില്‍പ്പന നടത്തുന്ന മുട്ടകള്‍ കുറഞ്ഞ വിലയില്‍ കടകളില്‍ എത്തുന്നത് തന്നെയാണ്.അതുവഴി യഥാര്‍ത്ഥ നാടന്‍ കോഴി കര്‍ഷകര്‍ക്ക് ചിലപ്പോള്‍ ലാഭം കിട്ടിയില്ലെന്ന് വരാം.ഇത്തരത്തില്‍ ഒരു സാധ്യത കാടമുട്ടയുടെ കാര്യത്തില്‍ ഇല്ല.കൂടാതെ ഇവയ്ക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യതയും വളരെ കുറവായതിനാല്‍ പ്രതിരോധ കുത്തിവെയ്പ്പ് പോലും ആവശ്യം ആയി വരുന്നില്ല.ചെലവ് ഏതര്‍ത്ഥത്തിലും കുറയ്ക്കാന്‍ സാധിക്കുന്ന മാര്‍ഗ്ഗം ആണ് കാടക്കോഴി വളര്‍ത്തല്‍.

ഒരു മാസം പ്രായമായ കാട കുഞ്ഞുങ്ങളെ വാങ്ങുന്നതാണ് നല്ലത് .45 ദിവസം പ്രായമായാല്‍ ഇത് മുട്ടയിടാന്‍ തുടങ്ങും.25 കാടകളെ സംരക്ഷിക്കാന്‍ 50*60*25 എന്ന വലുപ്പത്തിലുള്ള കൂട് തന്നെ മതിയാകും.പലതട്ടുകളായി കാടകളെ ഇടാന്‍ സാധിക്കും.ഇത്തരത്തിലിട്ടാല്‍ ഏറ്റവും താഴത്തെ തട്ടില്‍ ഒരു ട്രേ വെച്ച് കാഷ്ഠം ശേഖരിക്കാവുന്നതാണ്.

വൈകിട്ട് മൂന്ന് മുതല്‍ ആറ് മണി വരെയാണ് കാടക്കോഴികളുടെ മുട്ടയിടല്‍ സമയം.വര്‍ഷത്തില്‍ ശരാശരി 250 മുട്ടകള്‍ വരെ ലഭിക്കും.മുട്ടയിടുന്ന കാടയ്ക്ക് 25 ഗ്രാം മാത്രം തീറ്റ നല്‍കിയാല്‍ മതി.

മുട്ട ഉല്പാദനം കുറഞ്ഞു വരുന്ന കാലയളവില്‍ ഇറച്ചി ആവശ്യത്തിനായി കോഴികളെ വിപണിയിലെത്തിക്കാനും സാധിക്കും.കാടയുടെ വിസര്‍ജ്യവും മികച്ച വളമാണ്.ഒരു കാടയില്‍ നിന്ന് ഒരു ദിവസം ശരാശരി 15 ഗ്രാം കാഷ്ഠം ദിവസേന ശേഖരിച്ചു വെച്ച് വളമായി വിപണിയിലെത്തിച്ചാല്‍ അതില്‍ നിന്നും ആദായം നേടാം.

ഒരു സംരംഭം എന്ന രീതിയില്‍ തുടങ്ങുകയാണെങ്കില്‍ മികച്ച സ്വകാര്യ -സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് കാട കുഞ്ഞുങ്ങളെ വാങ്ങുക. മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന കാട വളര്‍ത്തല്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതും നല്ലതാണ്.കാട മുട്ടയും ഇറച്ചിയും വിപണിയില്‍ നല്ല ഡിമാന്‍ഡ് ഉള്ളതിനാല്‍ ഇതില്‍ വിജയസാധ്യത ഉറപ്പാണ്. 


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.