- Trending Now:
പണപ്പെരുപ്പത്തിനിടയില്‍ നവംബര്‍ മാസത്തിന്റെ ആദ്യ ദിവസം ആശ്വാസവര്‍ത്തയുമായാണ് തുടക്കം കുറിച്ചിരിക്കുന്നത്.ജനങ്ങള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് വാണിജ്യ എല്‍പിജിയുടെ വിലയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. എന്നാല്‍ ഗാര്‍ഹിക പാചകവാതകത്തിന്റെ വിലയില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ 115.50 രൂപയാണ് സര്‍ക്കാര്‍ കുറച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ ജൂലൈ 6 മുതല്‍ ഇതുവരെ ഒരു മാറ്റവുമില്ല.പുതിയ വിലവിവരമനുസരിച്ച് 19 കിലോഗ്രാം ഇന്‍ഡേന്‍ എല്‍പിജി സിലിണ്ടറിന്റെ പുതുക്കിയ വില ഡല്‍ഹിയില്‍ 1744 രൂപയാണ്. ഇത് നേരത്തെ 1859.5 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന്റെ വില ഇന്ന് മുതല്‍ 1846 രൂപയാകും. നേരത്തെ ഇത് 1995.50 രൂപയായിരുന്നു. അതുപോലെ മുംബൈയില്‍ നേരത്തെ 1844 രൂപയ്ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ വാങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ വില കുറഞ്ഞ് 1696 രൂപയായിട്ടുണ്ട്.
ചെന്നൈയിലും വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറഞ്ഞിട്ടുണ്ട് അതനുസരിച്ച് ഇപ്പോള്‍ 1893 രൂപയാണ് നല്‍കേണ്ടത് നേരത്തെ ഇതിനായി 2009.50 നല്‍കണമായിരുന്നു.ഗാര്‍ഹിക സിലിണ്ടര്‍ ഡല്‍ഹിയില്‍ 1053 രൂപയും കൊല്‍ക്കത്തയില്‍ 1079 രൂപയും ചെന്നൈ മുംബൈ എന്നിവിടങ്ങളില്‍ യഥാക്രമം 1068.5 രൂപ, 1052 രൂപയ്ക്കും ലഭ്യമാണ്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഗ്യാസ് കമ്ബനികള്‍ എല്ലാ മാസവും ഒന്നാം തീയതി ഗ്യാസ് സിലിണ്ടറുകളുടെ വില കുറയ്ക്കുന്നു. ഹോട്ടലുകളിലും ഭക്ഷണശാലകളിലും വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്നു. ഇത് വ്യാപാരികള്‍ക്ക് വലിയ ആശ്വാസമാകും. തുടര്‍ച്ചയായ ആറാം മാസമാണ് വാണിജ്യ വാതകത്തിന്റെ വില നിശ്ചയിക്കാറുണ്ട് എന്നാണ്. കഴിഞ്ഞ മാസം അതായത് ഒക്ടോബര്‍ ഒന്നിന് വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ 25.5 രൂപ കുറച്ചിരുന്നു.വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന്റെ ഉപയോഗം കൂടുതലും ഹോട്ടലുകളിലും ഭക്ഷണശാലകളിലുമാണ്.അതുകൊണ്ടുതന്നെ ഈ വിലകുറവ് ഇവര്‍ക്ക് നല്‍കുന്നത് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗാര്‍ഹിക ഗ്യാസിന്റെ വിലയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഇത് തുടര്‍ച്ചയായ ആറാം മാസമാണ് വാണിജ്യ വാതകത്തിന്റെ വില കുറയുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.