- Trending Now:
ബമ്പര്‍ സമ്മാനമടക്കമുള്ള വന്‍ തുക ലോട്ടറിയടിച്ചവര്‍ക്ക് പണം എങ്ങനെ വിനിയോഗിക്കണമെന്നു മാര്‍ഗനിര്‍ദേശം നല്‍കാന്‍ പരിശീലന പരിപാടിയുമായി സര്‍ക്കാര്‍.ഇതിനുള്ള പാഠ്യപദ്ധതി തയ്യാറാക്കാന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ടിനെ ധനവകുപ്പ് ചുമതലപ്പെ ടുത്തി.ലോട്ടറിയടിച്ചവര്‍ വഞ്ചിക്കപ്പെടാതെ പണം കാര്യക്ഷമമായി വിനിയോഗിക്കാന്‍ അവരെ പ്രാപ്ത രാക്കുകയാണ് ലക്ഷ്യം.
ധൂര്‍ത്ത് തടയാന്‍ ഇത്തരമൊരു പരിശീലനം സഹായിക്കുമെന്നാണ് പ്രതിക്ഷ.പരിശീലന പരിപാടി നടപ്പാക്കുന്നതിനു മുമ്പ് കഴിഞ്ഞ പത്തു വര്‍ഷം ലോട്ടറിയടിച്ചവരുടെ കണക്കെടുക്കും.തങ്ങള്‍ക്കു ലഭിച്ച സമ്മാനത്തുക അവര്‍ എങ്ങനെ വിനിയോഗിച്ചെന്ന് മനസ്സിലാക്കും. അതെല്ലാം പഠിച്ച ശേഷമായിരിക്കും സമ്മാനജേതാക്കള്‍ക്കുള്ള പരിശീലന പരിപാടി ആവിഷ്‌ക രിക്കുക. ഈ പഠനം ഉടന്‍ ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് പൂര്‍ത്തിയാക്കി ഓണത്തിനു ശേഷം പരിശീലന ക്ലാസുകള്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ലോട്ടറി വകുപ്പ്.
പട്ടി കടിച്ചാല്‍ നഷ്ടപരിഹാരം... Read More
മ്യൂച്ചല്‍ ഫണ്ട്, ബാങ്ക് നിക്ഷേപം, നികുതി തുടങ്ങിയവയെക്കുറിച്ചും വ്യവസായവും സംരംഭങ്ങളുമൊക്കെ തുടങ്ങുന്നതിനെക്കുറിച്ചുമൊക്കെ ജേതാക്കള്‍ക്ക് അവബോധം നല്‍കും.വന്‍ തുക സമ്മാനം ലഭിച്ചവര്‍ക്കാണ് സര്‍ക്കാരിന്റെ ക്ലാസുകള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.