Sections

ആശയവിനിമയത്തിന്റെ അഭാവത്തിൽ ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ

Thursday, Oct 05, 2023
Reported By Soumya
Communications

ആശയവിനിമയം ജീവിതത്തിൽ വളരെ പ്രധാനപ്പെട്ടതാണ്. നന്നായി ആശയവിനിമയം നടത്താൻ സാധിച്ചില്ലെങ്കിൽ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ജീവിതത്തിൽ മുന്നോട്ടുപോകാൻ സാധിക്കില്ല. ഭയമോ,പരിഭ്രമമോ ഇല്ലാതെ തന്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ കഴിവുള്ള വ്യക്തിക്ക് ജീവിതത്തിൽ വളരെ ഉയരങ്ങളിൽ എത്തുവാൻ നിഷ്പ്രയാസം സാധിക്കും. എന്താണ് സംസാരിക്കേണ്ടത്, എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നറിയുക. ഇങ്ങനെ നല്ല ആശയവിനിമയം നടത്താൻ കഴിഞ്ഞില്ലെങ്കിൽ ഒരു വ്യക്തിക്ക് ജീവിതത്തിൽ എന്തൊക്കെ നഷ്ടങ്ങളാണ് ഉണ്ടാകുന്നത് എന്നതിനെ കുറിച്ചാണ് ഇന്ന് പരിശോധിക്കുന്നത്.

  • ഒരു വ്യക്തിക്ക് സാമാന്യ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നിട്ടും അയാൾക്ക് ജീവിതത്തിൽ ഉയർച്ച വരാത്തതിന്റെ പ്രധാനപ്പെട്ട കാരണം അയാൾക്ക് ആശയവിനിമയ നൈപുണ്യമില്ലാത്തതുകൊണ്ടാണ്.
  • ഒരു കച്ചവടക്കാരൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും അയാൾക്ക് ആശയവിനിമയ കഴിവില്ലെങ്കിൽ അയാൾ തീർച്ചയായും പരാജയപ്പെടും.
  • ഒരു നല്ല നേതാവിന് ധാരാളം അനുയായികൾ ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം അയാളുടെ ആശയവിനിമയത്തിനുള്ള കഴിവുകൊണ്ടാണ്.
  • ഒരു വിദ്യാർത്ഥിക്ക് സംസാരിക്കുവാനുള്ള പേടിയും, സഭാകമ്പവും ഉണ്ടാകുന്നതിന്റെ പ്രധാനപ്പെട്ട കാരണം ആശയവിനിമയ കഴിവില്ലാത്തതുകൊണ്ടാണ്.
  • ചില ആളുകൾക്ക് യാതൊരു വിദ്യാഭ്യാസവും ഉണ്ടാവില്ല പക്ഷേ അവർ ജീവിതത്തിൽ വളരെ ഉയരങ്ങളിൽ എത്തിച്ചേരും അതിന്റെ പ്രധാനപ്പെട്ട കാരണം ആശയവിനിമയ കഴിവാണ്.
  • ഒരേ തരത്തിലുള്ള യോഗ്യതകളും, കഴിവുകളും ഉണ്ടായിരുന്നിട്ടും ചിലർ മാത്രം വിജയിക്കുന്നു മറ്റ് ചിലർ പരാജയപ്പെടുന്നു. അതിന്റെ പ്രധാനപ്പെട്ട കാരണം അവരുടെ ആശയവിനിമയത്തിനുള്ള വ്യത്യാസമാണ്. നന്നായി ആശയവിനിമയം ചെയ്യാൻ കഴിയുന്നവർ ജീവിതത്തിൽ വിജയിക്കുന്നു.

ഈ പറഞ്ഞ ഉദാഹരണങ്ങളുടെ അർത്ഥം നിങ്ങൾ ഒരു പ്രാസംഗികനായാൽ മാത്രമേ ജീവിതത്തിൽ വിജയിക്കു എന്നല്ല. നിങ്ങളുടെ വാക്കുകൾ മറ്റുള്ളവരുമായി വളരെ നല്ല രീതിയിൽ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവ് ഒരു വ്യക്തി നേടിയിരിക്കണം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.