Sections

ദീര്‍ഘകാല നിക്ഷേപങ്ങള്‍ എന്നാല്‍ റിസ്‌ക് ഇല്ല എന്നാണോ അര്‍ത്ഥം ?

Tuesday, Dec 14, 2021
Reported By admin
Mutual Funds

ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ ഒരു നിക്ഷേപകന് നേട്ടം ഉണ്ടാകും ?

 

ദീര്‍ഘകാല നിക്ഷേപം നടത്താന്‍ എപ്പോഴും പല സാമ്പത്തിക വിദഗ്ധരും ഉപദേശിക്കുന്നത് കാണാം.പ്രത്യേകിച്ച് മ്യൂച്വല്‍ ഫണ്ടുകളില്‍.പ്രൊഫഷണലുകള്‍ എന്തിനാണ് ഇത്തരം ഉപദേശം നല്‍കുന്നതെന്ന് നമുക്ക് നോക്കാം. ദീര്‍ഘകാലത്തില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്? ദീര്‍ഘകാലം നിക്ഷേപം തുടരുന്നതില്‍ എന്തെങ്കിലും നേട്ടം ഉണ്ടോ?

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തെ ഒരു മികച്ച ആയുധമായി കരുതുക. എല്ലാ മികച്ച പോരാളികളും വര്‍ഷങ്ങളോളം പ്രയത്‌നത്തിലൂടെ തന്റെ ആയുധത്തില്‍ മികവുറ്റ പോരാളിയായി മാറും.ചില പോരാട്ടങ്ങളില്‍ പാളിപ്പോയാലും ആകെ പോരാട്ട ശരാശരിയില്‍ അവര്‍ മികവുറ്റവരായി തന്നെ അറിയപ്പെടും.

അതുപോലെ തന്നെയാണ് ഒരു മികച്ച മ്യൂച്വല്‍ ഫണ്ടിനും കയറ്റിറക്കങ്ങള്‍ ഉണ്ടാകും. മിക്കപ്പോഴും ഫണ്ട് മാനേജരുടെ നിയന്ത്രണത്തിനും അപ്പുറമുള്ള കാരണങ്ങള്‍ കൊണ്ടാകാം ഇത് സംഭവിക്കുന്നത്. ഈ ഫണ്ടുകളില്‍ ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടിരുന്നാല്‍ ഒരു നിക്ഷേപകന് നേട്ടം ഉണ്ടാകും.അതിനാല്‍, നിങ്ങളാല്‍ കഴിയുന്നത്ര ദീര്‍ഘകാലം നിക്ഷേപിച്ചു കൊണ്ടേയിരിക്കണം  പ്രത്യേകിച്ച് ഇക്വിറ്റി, ബാലന്‍സ്ഡ് ഫണ്ടുകളില്‍.

ഇപ്പോള്‍ ഒരു സംശയം തോന്നാം ദീര്‍ഘകാല നിക്ഷേപം എന്ന് പറയുമ്പോള്‍ അത് റിസ്‌ക് ഇല്ലാത്ത നിക്ഷേപം എന്നാണോ ഉദ്ദേശിക്കുന്നത് എന്ന്.മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപങ്ങള്‍ക്ക് ഉചിതമായ കാലയളവ് ആവശ്യമാണ്. ശരിയായ കാലയളവില്‍, നിക്ഷേപം പ്രതീക്ഷിച്ച നിക്ഷേപ റിട്ടേണ്‍ ലഭിക്കാനുള്ള മികച്ച അവസരം നല്‍കുമെന്നു മാത്രമല്ല, നിക്ഷേപത്തിലെ റിസ്‌ക് കുറയ്ക്കുകയും ചെയ്യും.

റിസ്‌ക് എന്ന് പറയുന്നത് നിക്ഷേപ പെര്‍ഫോമന്‍സിന്റെ ചാഞ്ചാട്ടവും നിക്ഷേപ മൂലധനത്തിന് മൂല്യശോഷണം സംഭവിക്കാനുള്ള സാധ്യതയുമാണ്.ദീര്‍ഘകാലം നിക്ഷേപം തുടരുന്നതിലൂടെ, ചില വര്‍ഷങ്ങളില്‍ ലഭിക്കുന്ന കുറഞ്ഞ റിട്ടേണുകളും ചില വര്‍ഷങ്ങളില്‍ ലഭിക്കുന്ന മികച്ച റിട്ടേണുകളും ഒത്തുചേരുമ്പോള്‍ തീര്‍ത്തും ന്യായമായ ശരാശരി റിട്ടേണുകള്‍ നല്‍കും. അതിനാല്‍, വര്‍ഷംതോറും മാറിക്കൊണ്ടിരിക്കുന്ന റിട്ടേണുകളുടെ ശരാശരിയിലൂടെ കൂടുതല്‍ സുസ്ഥിരമായ ദീര്‍ഘകാല റിട്ടേണ്‍ നിക്ഷേപകര്‍ക്ക് നേടാം.

ഒരു നിക്ഷേപ തീരുമാനം എടുക്കും മുമ്പ് ഒരു ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസറുടെ ഉപദേശം ആരായുകയും സ്‌കീമുമായി ബന്ധപ്പെട്ട രേഖകള്‍ വായിക്കുകയും വേണം.


 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.