Sections

പിപിഇ കിറ്റ് വിവാദത്തില്‍ വിശദികരണവുമായി കെകെ ശൈലജ

Saturday, Oct 15, 2022
Reported By MANU KILIMANOOR

മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്

കുറച്ച് നാളുകള്‍ക്ക് ശേഷം വീണ്ടും പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വരുകയായി.യൂത്ത് കോണ്‍ഗ്രസ് നേതാവ് വീണാ എസ് നായരാണ് പരാതി നല്‍കിയത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പര്‍ച്ചേസിംഗ് സ്ഥാപനമായ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ (കെഎംഎസ്സിഎല്‍) വഴി 2020ല്‍ കേരള ആരോഗ്യ വകുപ്പ് അമിത വിലയ്ക്ക് പിപിഇ കിറ്റുകള്‍ വാങ്ങിയെന്ന് അവര്‍ ആരോപിച്ചു. 2020 മാര്‍ച്ച് 29-ന് ഒരു പിപിഇ കിറ്റിന് പൊതുവിപണിയില്‍ 446 രൂപയാണ് വിലയെന്ന് വീണ എസ് നായര്‍ ആരോപിച്ചു. എന്നാല്‍ അടുത്ത ദിവസം 1550 രൂപയ്ക്കാണ് കേരളം വാങ്ങിയത്. വിദേശ സ്ഥാപനങ്ങളുമായി ഉണ്ടാക്കിയ ഇടപാടില്‍ അഴിമതി നടന്നു എന്ന് ഐവൈസി നേതാവ് ആരോപിച്ചു. മഹാമാരി ദിവസങ്ങളില്‍ ഉയര്‍ന്ന ഡിമാന്‍ഡുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലും അവര്‍ അഴിമതി ആരോപിച്ചു കയ്യുറകള്‍, തെര്‍മോമീറ്ററുകള്‍, ഓക്‌സിജന്‍ മീറ്ററുകള്‍ എന്നിവയുള്‍പ്പെടെ.ലോകായുക്ത നല്‍കിയ നോട്ടിസിന് വിശദീകരണവുമായി മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജ മുന്നോട്ട് വന്നിരിക്കുകയാണ് .കോവിഡ് കാലത്ത് പിപിഇ കിറ്റ് ഉള്‍പ്പെടെ വാങ്ങിയതില്‍ അഴിമതി നടന്നുവെന്ന് കാണിച്ച് ലോകായുക്ത നല്‍കിയ നോട്ടിസില്‍ വിശദീകരണവുമായി മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ഇടപാടുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

''മുഖ്യമന്ത്രിയുടെ അറിവോടെയാണ് 500 രൂപയുടെ പിപിഇ കിറ്റ് 1500 രൂപയ്ക്ക് വാങ്ങിയത്. എവിടെ കിട്ടിയാലും ഗുണനിലവാരം ഉറപ്പാക്കി വാങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 50,000 കിറ്റിന് ഓര്‍ഡര്‍ നല്‍കി. 15,000 എണ്ണം വാങ്ങിയപ്പോഴേക്കും വില കുറഞ്ഞു. ബാക്കി പിപിഇ കിറ്റുകള്‍ വാങ്ങിയത് കുറഞ്ഞ വിലയ്ക്കാണ്''- അവര്‍ പറഞ്ഞു. പുഷ്പങ്ങള്‍ക്കൊപ്പം മുള്ളുകളും ഉണ്ടാവുമെന്നും ഒന്നും പ്രശ്‌നമല്ലെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.ശൈലജയ്ക്കൊപ്പം ലോകായുക്ത നോട്ടീസ് ലഭിച്ചവരില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) രാജന്‍ ഖോബ്രഗഡെ, കെഎംഎസ്സിഎല്‍ മാനേജിംഗ് ഡയറക്ടര്‍ ബാലമുരളി ഡി, കെഎംഎസ്സിഎല്‍ മുന്‍ ജനറല്‍ മാനേജര്‍ ദിലീപ് കുമ, കെഎംഎസ്സിഎല്‍ മുന്‍ മാനേജിങ് ഡയറക്ടര്‍ നവ്ജ്യോത് ഖോസ എന്നിവരും ഉള്‍പ്പെടുന്നു. പ്രതിപക്ഷമായ കോണ്‍ഗ്രസ് ഈ വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ നിലവിലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മുഖ്യമന്ത്രി പിണറായി വിജയനും വകുപ്പിനെ ന്യായീകരിച്ച് ആരോപണങ്ങളെ തള്ളിക്കളഞ്ഞു.കെകെ ശൈലജ, അവ രാഷ്ട്രീയ പ്രേരിതമാണെന്ന് അവകാശപ്പെട്ടു. മഹാമാരിയുടെ ആദ്യ നാളുകള്‍ കഠിനമായിരുന്നുവെന്നും എന്തുവിലകൊടുത്തും ജീവന്‍ രക്ഷിക്കുന്നതിനാണ് അവരുടെ മുന്‍ഗണനയെന്നും മട്ടനൂര്‍ എംഎല്‍എയായ കെകെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. വാങ്ങലുകളില്‍ അഴിമതി നടന്നിട്ടില്ലെന്നും ആരോപണങ്ങള്‍ നിയമപരമായി നേരിടുമെന്നും അവര്‍ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.