Sections

സംസ്ഥാന കുടുംബശ്രീ കലോത്സവത്തിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു

Monday, May 22, 2023
Reported By Admin
Kudumbashree

ലോഗോ പ്രകാശനം ചെയ്തു


സംസ്ഥാന കുടുംബശ്രീ കലോത്സവത്തിന്റെ ലോഗോ പ്രകാശനം കലക്ടർ വി ആർ കൃഷ്ണതേജ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവീസ് മാസ്റ്റർക്ക് നൽകി നിർവഹിച്ചു.

കുടുംബശ്രീയുടെ നേതൃത്വത്തിൽ അരങ്ങ് 2023- ഒരുമയുടെ പലമ സംസ്ഥാന കലോത്സവം ജൂൺ 2, 3, 4 തിയതികളിൽ തൃശൂരിൽ വെച്ച് നടക്കും.

ജില്ലാതല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയവർ സംസ്ഥാന കലോത്സവത്തിൽ മാറ്റുരയ്ക്കും. റീജണൽ തിയറ്റർ, ഇൻഡോർ സ്റ്റേഡിയം, സാഹിത്യ അക്കാദമി, ലഹിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, ബാലഭവൻ, പുഷ്പാഞ്ജലി ഹാൾ എന്നിവടങ്ങളാണ് വേദിയാവുക.

ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എസ് സി നിമ്മൽ, എഡിഎം ടി മുരളി, കുടുംബശ്രീ സംഘടന പ്രോഗ്രാം മാനേജർ റെജി തോമസ്, ബ്ലോക്ക് കോർഡിനേറ്റർ ഷിഫ ജോയ് എന്നിവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.