Sections

10 കോടി നേടി മലയാളി സ്റ്റാര്‍ട്ടപ്പ് ഹാക്കിള്‍

Saturday, Sep 24, 2022
Reported By MANU KILIMANOOR

2022 ജനുവരിയില്‍ ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഹാക്കിള്‍

ഉപഭോക്തൃ ഉത്പന്ന കമ്പനികളുടെ വിതരണവും വിപണനവും എളുപ്പമാക്കാന്‍ സഹായിക്കുന്ന ടെക് അധിഷ്ഠിത സ്റ്റാര്‍ട്ടപ്പായ ഹാക്കിള്‍ 10 കോടി രൂപയുടെ മൂലധന ഫണ്ടിങ് നേടി. യു.കെ. ആസ്ഥാനമായ എല്ലാറ കാപ്പിറ്റല്‍, പെസ്‌കാ ലാബ്‌സ്, ഇന്ത്യന്‍ ഏഞ്ചല്‍ നെറ്റ്വര്‍ക്ക് (ഐ.എ.എന്‍. എന്നീ നിക്ഷേപക സ്ഥാപനങ്ങളാണ് നിക്ഷേപ റൗണ്ടില്‍ പങ്കെടുത്തത്. മലയാളി ഏഞ്ചല്‍ നിക്ഷേപകരായ വിനോദ് ജോസ്, അനസ് റഹ്മാന്‍ ജുനൈദ് എന്നിവരുടെ നേതൃത്വത്തിലുള്ള കാലപിന കാ പ്പിറ്റലും പങ്കാളിയായി.ചങ്ങനാശ്ശേരി സ്വദേശി ദീപു ചന്ദ്രന്‍, തിരുവനന്തപുരം സ്വദേശി ജയറാം കാശി വിശ്വേശ്വരന്‍, തൊടുപുഴ സ്വദേശി സിബി മാത്യു, ഹൈദരാബാദ് സ്വദേശി ഭാര്‍ഗവ ഭാമിഡിപതി, മുംബൈ സ്വദേശി സൂരജ് വാലിംബെ എന്നിവര്‍ ചേര്‍ന്ന് 2022 ജനുവരിയില്‍ ബെംഗളൂരു ആസ്ഥാനമായി തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് ഹാക്കിള്‍.

ഉപഭോക്തൃ ഉത്പന്ന (എഫ്.എം.സി. ജി.) കമ്പനികളുടെ ഉത്പന്നങ്ങള്‍ ഫല പ്രദമായി കുറഞ്ഞ ചെലവില്‍ കടകളി ലെത്തിക്കാന്‍ സഹായിക്കുന്ന ഈ പ്ലാറ്റ് ഫോം കൃത്യമായ പ്രചാരണ പദ്ധതികളിലൂടെ വില്പന ഉയര്‍ത്താനും സഹായിക്കുന്നു. 'ഡിജിറ്റല്‍ ഡിസ്ട്രിബ്യൂഷന്‍ ആസ് എ സര്‍വീസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന - കമ്പനി, ഇതിനോടകം ബെംഗളൂരു നഗരത്തില്‍ 8,000 പലചരക്കു കടകളെയും സൂപ്പര്‍മാര്‍ക്കറ്റുകളെയും തങ്ങളുടെ ശൃംഖല യില്‍ അണിനിരത്തിക്കഴിഞ്ഞു.കൂടുതല്‍ നഗരങ്ങളിലേക്ക് സേവനം വ്യാപിപ്പിക്കാനാണ് പുതുതായി സമാഹ രിച്ച തുക വിനിയോഗിക്കുകയെന്ന് 'ഹാ ക്കിള്‍ കോ-ഫൗണ്ടറും സി.ഇ.ഒ.യുമായ . ദീപു ചന്ദ്രന്‍ പറഞ്ഞു. 40 കോടി രൂപയുടെ കൂടി മൂലധന സമാഹരണത്തിന് ഒരുങ്ങുകയാണ് കമ്പനി.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.