Sections

ബിസിനസ് ചെയ്യാന്‍ ഈടില്ലാതെ 1 കോടി രൂപ വരെ വായ്പ് ലഭിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍; പലിശയില്‍ ഇളവും സബ്സിഡിയും

Friday, Nov 12, 2021
Reported By Admin
Indian Rupees

ഈടില്ലാതെ തന്നെ ബിസിനസ് തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ വിപുലീകരിക്കനും ഒക്കെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ലോണ്‍ ലഭിക്കും

 

വസ്തു ഈടു നല്‍കി ലോണ്‍ എടുക്കുന്നവരുടെ എണ്ണം കൊവിഡ് കാലത്ത് ഉയര്‍ന്നിട്ടുണ്ട്. പെട്ടെന്നുണ്ടാകുന്ന ബിസിനസ് ആവശ്യങ്ങള്‍ക്കും മറ്റുമായി വസ്തു ഈടു നല്‍കി ലോണ്‍ എടുക്കുന്നവരും ഒട്ടേറെ. എന്നാല്‍ ഈടില്ലാതെ തന്നെ ബിസിനസ് തുടങ്ങാനും നിലവിലെ സംരംഭങ്ങള്‍ വിപുലീകരിക്കനും ഒക്കെ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴില്‍ ലോണ്‍ ലഭിക്കും. വിവിധ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും ഒക്കെ പലിശ ഇളവുകളോടെ ഇത്തരം ബിസിനസ് ലോണുകള്‍ നല്‍കുന്നുണ്ട്. ഈടു വേണ്ടാത്ത മികച്ച ലോണുകള്‍ അറിയാം

സിഡ്ബി (SIDBI)

സര്‍ക്കാര്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്കുമായി ചേര്‍ന്ന് ചെറുകിട സംരംഭകര്‍ക്കായി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ ഒന്നാണ് ക്രെഡിറ്റ് ഗ്യാരണ്ടി ട്രസ്റ്റ് മുഖേന നല്‍കുന്ന ധനസഹായം . 2000 ആഗസ്റ്റ് 30 -നാണ് ട്രസ്റ്റ് രൂപീകരിച്ചത്.

സിജിറ്റ്എംഎസ്ഇ പദ്ധതിയിലൂടെ ഈടില്ലാതെ സംരംഭകര്‍ക്ക് ഒരു കോടി രൂപ വരെ വായ്പ ലഭിക്കും, വായ്പയെടുക്കുന്നവര്‍ക്ക് രജിസ്റ്റര്‍ ചെയ്ത ബിസിനസ്സ് ഉണ്ടായിരിക്കണം എന്നതാണ് നിബന്ധന. വായ്പയ്ക്ക് അപേക്ഷിക്കുന്ന സമയത്ത് ഒരു ബിസിനസ് പ്ലാന്‍ സമര്‍പ്പിക്കണം.അഞ്ച് വര്‍ഷം വരെ വായ്പാ തിരിച്ചടവിന് സമയം ലഭിക്കും. ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന ഗ്രാമീണ ബാങ്കുകളും മുഖേന ലോണ്‍ ലഭിക്കും.

കൂടുതല്‍ വിവരവങ്ങള്‍ക്ക് : https://www.cgtmse.in/ ക്ലിക്ക് ചെയ്യുക 

മുദ്ര യോജന വായ്പകള്‍ 

പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴില്‍ ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ വായ്പ ലഭ്യമാണ്. ശിശു, കിഷോര്‍, തരുണ്‍ എന്നീ പദ്ധതികള്‍ക്ക് കീഴിലാണ് പ്രത്യേക വായ്പകള്‍ നല്‍കുന്നത്. ശിശു പദ്ധതിക്ക് കീഴില്‍ 50,000 രൂപ വരെയുള്ള വായ്പകള്‍ ആണ് ലഭിക്കുന്നതെങ്കില്‍ കിഷോര്‍ പദ്ധതിക്ക് കീഴില്‍ 50,000 രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ ലഭിക്കും.തരുണ്‍ പദ്ധതിക്ക് കീഴില്‍ ഈടില്ലാതെ അഞ്ച് ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍ ആണ് ലഭിക്കുന്നത്.

നേരിട്ടുള്ള കാര്‍ഷിക പ്രവൃത്തിയെ ഈ പദ്ധതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാര്‍ഷിക ഉത്പന്നങ്ങള്‍ സംസ്‌കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ ആവശ്യങ്ങള്‍ക്കും ഒക്കെ ഇത് പ്രകാരമുള്ള സഹായം ലഭിക്കും. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍ക്കും മുദ്ര വായ്പ ലഭ്യമാണ്. കച്ചവടക്കാര്‍ക്കും, ഷോപ്പ് ഉടമകള്‍ക്കും യന്ത്രങ്ങള്‍ , ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ ലോണ്‍ ഉയോഗിക്കാം. ഈടില്ലാതെയാണ് തുക ലഭിക്കുക. അപേക്ഷകന് ഒരു ധനകാര്യസ്ഥാപനത്തിലും വായ്പ കുടിശ്ശിക ഉണ്ടായിരിക്കരുത്.

കൂടുതല്‍ വിവരവങ്ങള്‍ക്ക് : https://www.mudra.org.in/ ക്ലിക്ക് ചെയ്യുക

വനിതകള്‍ക്കും ലോണ്‍

ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകള്‍ക്കും പട്ടിക ജാതി, പട്ടിക വര്‍ഗക്കാര്‍ക്കും സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കുന്നുണ്ട്. പ്രധാനമന്ത്രി സ്റ്റാന്‍ഡപ് ഇന്ത്യ പദ്ധതിയ്ക്ക് കീഴില്‍ 10 ലക്ഷം രൂപ മുല്‍ ഒരു കോടി രൂപ വരെയാണ് സഹായം നല്‍കുന്നത്.. ഈ പദ്ധതി 2025 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. പ്രോജക്ടിന്റെ മൊത്തം ചെലവിന്റെ 85 ശതമാനമാണ് ലോണ്‍ ആയി ലഭിക്കുക. 15 ശതമാനം സംരംഭകര്‍ സ്വയം കണ്ടെത്തണം. നിര്‍മാണ, സേവന മേഖലകളിലെ ബിസിനസുകള്‍ ആണെങ്കില്‍ ഈട് നല്‍കേണ്ടതില്ല.

കൂടുതല്‍ വിവരവങ്ങള്‍ക്ക് :https://www.standupmitra.in/Home/SubsidySchemesForWomen ക്ലിക്ക് ചെയ്യുക
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.