Sections

വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള വായ്പ പദ്ധതിയുടെ കാലാവധി നീട്ടി

Saturday, Apr 30, 2022
Reported By achu
street

മഹാമാരിയുടെ കാലഘട്ടത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് സാമ്പത്തിക കൈത്താങ്ങായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പിഎം സ്വാന്‍നിധി പദ്ധതി

 

വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായുള്ള വായ്പ പദ്ധതിയുടെ കാലാവധി നീട്ടി. വഴിയോര കച്ചവടക്കാരുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പിഎം സ്വാന്‍നിധി പദ്ധതിയാണ് (PM SVANidhi Scheme) 2024 ഡിസംബര്‍ വരെ നീട്ടിയത്. മഹാമാരിയുടെ കാലഘട്ടത്തില്‍ ചെറുകിട കച്ചവടക്കാര്‍ക്ക് സാമ്പത്തിക കൈത്താങ്ങായ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പിഎം സ്വാന്‍നിധി പദ്ധതി.

പച്ചക്കറി-പഴ വര്‍ഗങ്ങള്‍, തട്ടുകട, ചായകട, വഴിയോര തുണിക്കച്ചവടക്കാര്‍ എന്നിവര്‍ക്ക് അടിയന്തര സഹായമെന്ന രീതിയിലാണ് പദ്ധതി നടപ്പിലാക്കിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ സാമ്പത്തികകാര്യ കാബിനറ്റ് സമിതിയിലാണ് പിഎം സ്വാന്‍നിധി പദ്ധതി രണ്ട് വര്‍ഷത്തേക്ക് നീട്ടിവച്ചുവെന്ന് അറിയിച്ചത്. ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനമാണ് മന്ത്രിസഭ സ്വീകരിച്ചത്.

പിഎം സ്വാന്‍നിധി പദ്ധതിയുടെ ഗുണഭോക്താക്കളായ വഴിയോരകച്ചവടക്കാര്‍ക്ക് കൈത്താങ്ങായി വായ്പ നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തുക 8,100 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു. ഏകദേശം 1.3 കോടി ജനങ്ങളാണ് ഇന്ത്യയില്‍ പദ്ധതിയുടെ ഗുണഭോക്താക്കളായുള്ളത്.

എന്താണ് പിഎം സ്വാന്‍നിധി പദ്ധതി? 

കോവിഡ് കാലത്ത് അറുതിയിലായ വഴിയോര കച്ചടവക്കാരുടെ ക്ഷേമക്കും സാമ്പത്തിക സുരക്ഷയ്ക്കുമായാണ് കേന്ദ്ര സര്‍ക്കാര്‍ സ്വാന്‍നിധി പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. ഈ പദ്ധതിയിലെ ഗുണഭോക്താക്കളായ പച്ചക്കറി-പഴ വര്‍ഗങ്ങള്‍, തട്ടുകട, ചായകട, വഴിയോര തുണിക്കച്ചവടം ചെയ്യുന്നവര്‍ക്ക് 10,000 രൂപ വരെ വായ്പ ലഭിക്കുന്നു. ഇത് തിരിച്ചടക്കാന്‍ അനുവദിച്ചിട്ടുള്ള കാലാവധി ഒരു വര്‍ഷമാണ്.

കൃത്യസമയത്ത് അതായത്, തന്നിരിക്കുന്ന സമയപരിധിയില്‍ തന്നെ തുക തിരിച്ചടക്കുകയാണെങ്കില്‍ ഗുണഭോക്താക്കള്‍ക്ക് വായ്പയുടെ 7 ശതമാനം പലിശ സബ്‌സിഡിയായി ലഭിക്കും. അതുപോലെ സബ്‌സിഡി തുക ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിച്ചാണ് ഈ ആനുകൂല്യം നല്‍കുന്നത്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ലോണ്‍ അടച്ച് തീര്‍ക്കുന്നവര്‍ക്ക് പിഴയോ അധിക തുകയോ അടയ്‌ക്കേണ്ടി വരില്ലെന്നതും പിഎം സ്വാന്‍നിധി പദ്ധതി ഉറപ്പ് നല്‍കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.