- Trending Now:
സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. സംരംഭകര്‍ക്ക് ഉദ്യം രജിസ്ട്രേഷന്‍, ലൈസന്‍സ്, സബ്‌സിഡിയോട് കൂടി ലോണ്‍ എന്നിവ ലഭിക്കാനുള്ള സഹായം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തിയ മേള ശാന്തമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സംരംഭകര്‍ക്കുള്ള ലോണ്‍, ലൈസന്‍സ്, സബ്‌സിഡി വിതരണവും നടത്തി.
ആറ് സംരംഭകര്‍ക്ക് 24 ലക്ഷം രൂപയുടെ ലോണ്‍ അനുമതി പത്രം കൈമാറി. പഞ്ചായത്ത് ലൈസന്‍സുകളും ഉദ്യം രജിസ്‌ട്രേഷനും യോഗത്തില്‍ കൈമാറി. സംരംഭകരില്‍ നിന്നും പുതിയ സംരംഭം തുടങ്ങുന്നതിനായുള്ള ലോണ്‍ അപേക്ഷകളും സ്വീകരിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് ഉമാ മഹേശ്വരി,പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്യാമള ബാലന്‍, വ്യവസായവകുപ്പ് ഉദ്യോസ്ഥര്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.