- Trending Now:
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ അതിവേഗ വ്യക്തിഗത/ ഗ്രൂപ്പ് വായ്പകള്‍ നല്‍കുന്നു. നിശ്ചിത വരുമാന പരിധിയിലുള്ള 18നും 55നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് 5 വര്‍ഷം തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ ഉദ്യോഗസ്ഥ വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വ്യക്തിഗത വായ്പ നല്‍കുന്നത്.
www.kswdc.org എന്ന വെബ്സൈറ്റില്‍ ലഭിക്കുന്ന വായപ അപേക്ഷ ഫോറം ബന്ധപ്പെട്ട തൃശൂര്‍ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. കൂടാതെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ കുടുംബശ്രീ സി.ഡി.എസിന് 3-3.5% പലിശനിരക്കില്‍ 3 കോടി രൂപ വരെ വായ്പ അനുവദിക്കുന്നു. സി.ഡി.എസിന് കീഴിലുള്ള എസ്.എച്ച്.ജികള്‍ക്ക് 10 ലക്ഷം രൂപ വരെയും ഹരിതകര്‍മ്മ സേന/ ശുചീകരണ തൊഴിലാളി യൂണിറ്റ് എന്നിവയ്ക്ക് 6 ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. അപേക്ഷകള്‍ക്കും വിശദവിവരങ്ങള്‍ക്കും തൃശൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:9496015013
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.