- Trending Now:
സമൂഹത്തിലെ എല്ലാ മതവിഭാഗത്തില്‍പ്പെട്ട വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ വര്‍ഷങ്ങളായി ലോണ്‍ നല്‍കിവരുന്നുണ്ട്. വിദ്യാഭ്യാസത്തിനും സ്വയം തൊഴില്‍ കണ്ടെത്താനും കൂടാതെ ലഘു വായ്പ പദ്ധതിയും സര്‍ക്കാര്‍ മുന്നോക്ക,പിന്നോക്ക മറ്റിതര വിഭാഗത്തില്‍പ്പെട്ട വനിതകള്‍ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ഈ ലോണ്‍ തരുന്നത് ഏത് സര്‍ക്കാര്‍ സ്ഥാപനമാണ്? എത്ര തുക വരെ ലോണ്‍ ലഭിക്കും? അതിന്റെ മാനദണ്ഡങ്ങള്‍ എന്തെന്നൊക്കെ പരിശോധിക്കാം..
'വനിതകളുടെ സമഗ്ര ശാക്തീകരണം' എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാരിന്റെ സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ 1998 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍. വനിതകളെ സ്വാശ്രയത്തിന്റെ പടവുകളിലൂടെ അര്‍ഹമായ സാമൂഹിക പദവിയിലേയ്ക്കുയര്‍ത്തുന്നത് വഴി കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ഒരു സാമൂഹിക നവോത്ഥാനത്തിനാണ് നേതൃത്വം നല്കിക്കൊണ്ടിരിക്കുന്നത്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വനിതകളുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ ധനകാര്യ കോര്‍പ്പറേഷനുകളുടെ (NMDFC,NBCFDC, NSCFDC) വായ്പാ ധന സഹായവും, കേരള സര്‍ക്കാരിന്റെ പദ്ധതി വിഹിതവും ഉപയോഗിച്ച് മിതമായ പലിശ നിരക്കില്‍ വിവിധ വായ്പാ പദ്ധതികള്‍ ഈ കോര്‍പ്പറേഷന്‍ നടപ്പിലാക്കി വരുന്നു.
സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യം ഫൈനാന്‍ഷ്യല്‍ ഫ്രീഡമാണ്-ഗീതു ശിവകുമാര്‍ ... Read More
പ്രധാനമായും മൂന്ന് തരം വായ്പ പദ്ധതികളാണ് ഈ കോര്‍പ്പറേഷന്‍ വഴി ലഭിക്കുക. സ്വയം തൊഴില്‍ വായ്പാ പദ്ധതി, വിദ്യാഭ്യാസ വായ്പാ പദ്ധതി, ലഘു വായ്പാ പദ്ധതി.
പിന്നോക്ക വിഭാഗം
സര്‍ക്കാര്‍ അംഗീകരിച്ച പിന്നോക്ക സമുദായങ്ങളിലെതിലെങ്കിലും (ഒ.ബി.സി) ഉള്‍പ്പെട്ട ആളായിരിക്കണം
വാര്‍ഷിക വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 98,000/- രൂപയും, നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് 1,20,000/- രൂപയും വരെയാണ്. പ്രായ പരിധി സ്വയം തൊഴില്‍ വായ്പകള്ക്ക് 18 നും 55 നും മദ്ധ്യേയും, വിദ്യാഭ്യാസ വായ്പകള്‍ക്ക് 18 നും 32 നും മദ്ധ്യേയും ആയിരിക്കണം
1. സ്വയം തൊഴില്‍ വായ്പാ പദ്ധതി
സ്വയം തൊഴില്‍ ചെയ്യുന്നതിനായി പരമാവധി ലഭിക്കുന്ന വായ്പാ തുക 10 ലക്ഷം രൂപ വരെയാണ്. 5 ലക്ഷം രൂപ വരെ 6 ശതമാനമാണ് വാര്‍ഷിക പലിശ. 5 മുതല്‍ 10 ലക്ഷം രൂപ വരെ 8 ശതമാനമാണ് പലിശ.
തിരിച്ചടവ് കാലാവധി 5 വര്‍ഷമാണ് അതായത് 60 മാസം. തിരിച്ചടവ് മുടങ്ങിയാല്‍ പിഴ പലിശ വരുന്നത് 6 ശതമാനമാണ്. വായ്പ ലഭിക്കുന്നതിനായി വസ്തു ജാമ്യമോ അല്ലെങ്കില്‍ ആള്‍ ജാമ്യമോ വേണ്ടതാണ്.
2. വിദ്യാഭ്യാസ വായ്പാ പദ്ധതി
ഇന്ത്യയില്‍ പഠിക്കുന്നതിനും വിദേശത്ത് പഠിക്കുന്നതിനും വിദ്യാഭ്യാസ വായ്പ ലഭിക്കും.
A) ഇന്ത്യയില്‍ പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 10 ലക്ഷം രൂപവരെ.( 2.5 ലക്ഷം പ്രതിവര്‍ഷം)
പലിശ നിരക്ക് : 3.5% വാര്‍ഷിക പലിശ
പിഴപലിശ : 6% വാര്‍ഷിക പലിശ
ജാമ്യം : വസ്തു ജാമ്യം അല്ലെങ്കില്‍ ആള്‍ ജാമ്യം
b. വിദേശത്തു പഠിക്കുന്നതിന്
പരമാവധി വായ്പാ തുക : 20 ലക്ഷം രൂപവരെ.( 4 ലക്ഷം പ്രതിവര്‍ഷം)
പലിശ നിരക്ക് : 3.5% വാര്‍ഷിക പലിശ
പിഴപലിശ : 6% വാര്‍ഷിക പലിശ
ജാമ്യം : വസ്തു ജാമ്യം അല്ലെങ്കില്‍ ആള്‍ ജാമ്യം
3. ലഘു വായ്പാ പദ്ധതി
കുടുംബശ്രീ പോലുള്ള കൂട്ടായ്മകള്‍ക്ക് നല്‍കി വരുന്ന ലോണ്‍ ആണിത്.
പരമാവധി വായ്പാ തുക : 10,00,000/- രൂപ വരെ
പരമാവധി അംഗ പരിധി : 20 അംഗങ്ങള്‍
ഓരോ അംഗങ്ങള്‍ക്ക് ലഭിക്കുന്ന
പരമാവധി വായ്പാ തുക : 50,000/- രൂപ വരെ
പലിശ നിരക്ക് : 4%
പിഴപലിശ നിരക്ക് : 6%
തിരിച്ചടവ് കാലാവധി : 48 മാസ ഗഡുക്കള്‍
അഡാപ്റ്റിബിലിറ്റിയാണ് ബിസിനസ് ചെയ്യുന്ന ഒരാളുടെ വിജയം: ഗീതു ശിവകുമാര്‍ ... Read More
ന്യൂനപക്ഷ വിഭാഗം
സര്‍ക്കാര്‍ അംഗീകരിച്ച ന്യൂനപക്ഷ സമുദായങ്ങളിലേതെങ്കിലും ഉള്‍പ്പെട്ട ആളായിരിക്കണം അപേക്ഷക. അപേക്ഷിക്കുന്നവരുടെ വരുമാന പരിധി Credit line 1 എന്നും Credit line 2 എന്നും രണ്ടായി തിരിച്ചിരിയ്ക്കുന്നു.
Credit line 1 ല്‍ ഗ്രാമ പ്രദേശങ്ങളില്‍ കുറഞ്ഞത് 81,000/- രൂപ വരെയും, നഗരങ്ങളില്‍ കുറഞ്ഞത് 1,03,000/- രൂപ വരെയുമാണ്.
Credit line 2 ല്‍ മൊത്തം വരുമാന പരിധി 6,00,000/- രൂപ വരെയാണ്.
പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം. വിദ്യാഭ്യാസ വായ്പകള്‍ക്ക് 18 നും 33 നും മദ്ധ്യേയും ആയിരിക്കണം
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20 ലക്ഷം രൂപ വരെ
Credit line 2 : 30 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
Credit line 1 : 6%
Credit line 2 : 6%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം അല്ലെങ്കില്‍ ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക :
Credit line 1 : 20,00,000/- (ഇന്ത്യ)
Credit line 2 : 30,00,000/-(വിദേശത്ത്)
പലിശ നിരക്ക് :
Credit line 1 : 3%
Credit line 2 : 5%
പിഴപലിശ :
Credit line 1 : 6%
Credit line 2 : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം അല്ലെങ്കില്‍ ആള്‍ ജാമ്യം
ലഘു വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 50 ലക്ഷം രൂപ വരെ
പലിശ നിരക്ക് :
SHG (സെല്ഫ് ഹെല്പ് ഗ്രൂപ്പ്) : 5%
NGO (നോണ്‍-ഗവണ്മെന്റല് ഓര്‍ഗനൈസേഷന്‍ ) : 2%
പിഴപലിശ :
SHG : 6%
NGO : 6%
തിരിച്ചടവ് കാലാവധി : 36 മാസ ഗഡുക്കള്‍
വിജയ് മല്യ എന്ന ബിസിനസുകാരനില്‍ നിന്ന് ഈ അറിവുകള്‍ പകര്‍ത്താന്‍ ശ്രമിക്കുക... Read More
പട്ടികജാതി വിഭാഗം
സര്‍ക്കാര്‍ അംഗീകരിച്ച പട്ടികജാതി സമുദായത്തില്‍ ഉള്‍പ്പെട്ട ആളായിരിക്കണം അപേക്ഷക.
വരുമാന പരിധി ഗ്രാമ പ്രദേശങ്ങളില്‍ 98,000/- രൂപ വരെയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം പ്രായപരിധി.
സ്വയം തൊഴില്‍ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപ വരെ
പലിശ നിരക്ക് : 6%
പിഴ പലിശ : 6%
തിരിച്ചടവ് കാലാവധി : 60 മാസ ഗഡുക്കള്‍
ജാമ്യം : വസ്തു ജാമ്യം/ ആള്‍ ജാമ്യം
വിദ്യാഭ്യാസ വായ്പാ പദ്ധതി
പരമാവധി വായ്പാ തുക : 10ലക്ഷം രൂപവരെ.(ഇന്ത്യയില്‍ പഠിക്കുന്നതിന്)
: 20 ലക്ഷം രൂപവരെ.(ഇന്ത്യയ്ക്ക് പുറത്ത്)
പലിശ നിരക്ക് : 4%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്ഷം്
ജാമ്യം : വസ്തു ജാമ്യം/ആള്‍ ജാമ്യം
പൊതു വിഭാഗം
മറ്റു വിഭാഗങ്ങളില്‍ ഒന്നും ഉള്‍പ്പെടാത്ത ആളായിരിക്കണം.
വാര്‍ഷിക വരുമാന പരിധി ഗ്രാമപ്രദേശങ്ങളില്‍ 81,000/- രൂപയും, നഗരങ്ങളില്‍ 1,20,000/- രൂപ വരെയുമാണ്.
പ്രായ പരിധി തൊഴില്‍ വായ്പയ്ക്ക് 18 നും, 55 നും മദ്ധ്യേ ആയിരിക്കണം.
പരമാവധി വായ്പാ തുക : 3 ലക്ഷം രൂപവരെ.
പലിശ നിരക്ക് : 6%
പിഴപലിശ : 6%
തിരിച്ചടവ് കാലാവധി : അഞ്ച് വര്‍ഷം
ജാമ്യം : വസ്തു ജാമ്യം അല്ലെങ്കില്‍ ആള്‍ ജാമ്യം
എങ്ങനെ അപേക്ഷിക്കണം? എന്തൊക്കെ രേഖകള്‍ വേണം?
അപേക്ഷാ ഫോറം കോര്‍പ്പറേഷന്റെ മേഖലാ അല്ലെങ്കില്‍ ജില്ലാ ഓഫീസുകളില്‍ നിന്നും, www.kswdc.org എന്ന വെബ്‌സൈറ്റില്‍ നിന്നും സൗജന്യമായി ലഭിക്കുന്നതാണ്.
പൂരിപ്പിച്ച അപേക്ഷാ ഫോറത്തോടൊപ്പം ചുവടെ പറയുന്ന രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കേണ്ടതാണ്
ഒരു ബിസിനസ് തുടങ്ങിയാലോ...?? ആദ്യം വേണ്ടത് ഇതാണ്
... Read More
ജാമ്യം
വസ്തു ജാമ്യത്തിന് ഹാജരാക്കേണ്ട രേഖകള്‍
ഉദ്യോഗസ്ഥ ജാമ്യം
വിശദ വിവരങ്ങള്‍ക്ക് https://kswdc.org/ml/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.