- Trending Now:
സാധാരണക്കാര്‍ ഉൾപ്പെടെ എല്ലാവരും എപ്പോഴും ആശ്രയിക്കുന്ന ഒരു വായ്പാ വിഭാഗമാണ് സ്വര്‍ണ പണയ വായ്പകൾ. സ്വര്‍ണ പണയ ധനകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നതിനേക്കാൾ കുറഞ്ഞ പലിശ നിരക്കിൽ ഇപ്പോൾ ബാങ്കുകൾ സ്വര്‍ണ പണയ വായ്പകൾ ലഭ്യമാക്കുന്നുണ്ട്. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും ഉണ്ട് വിവിധ ഗോൾഡ് ലോൺ സ്കീമുകൾ.
ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ സ്വര്‍ണ പണയ വായ്പ നൽകുന്ന ബാങ്കുകളും എസ്ബിഐയുടെ ഗോൾഡ് ലോൺ സ്കീമും ഒക്കെ നമുക്കറിയാം. എന്നാൽ ഇതിലും കുറഞ്ഞ നിരക്കിൽ ഗോൾഡ് ലോൺ ലഭ്യമാക്കുന്ന പുതിയ സ്കീമുകളുമുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ അഞ്ച് ശതമാനം പലിശക്കും ഗോൾഡ് ലോൺ ലഭ്യമാകും.
കെഎസ്എഫ്ഇയാണ് പുതുവര്‍ഷത്തിൽ സ്ത്രീകൾക്കായി കുറഞ്ഞ പലിശയിലെ സ്വര്‍ണ്ണപ്പണയവായ്പാ പദ്ധതി അവതരിപ്പിച്ചത്. കെഎസ്എഫ്‍ഇ അജയ്യ സ്വർണ്ണപ്പണയ വായ്പ എന്ന പേരിൽ ആണ് വായ്പ പ്രഖ്യാപിച്ചത്. പദ്ധതിക്ക് കീഴിൽ ഒരു വനിതയ്ക്ക് ലഭിക്കുന്ന പരമാവധി വായ്പ തുക 50000 രൂപയാണ്. ചുരുങ്ങിയത് മൂന്ന് മാസം കൂടുമ്പോഴെങ്കിലും പലിശത്തുക അടച്ചാല്‍ മാത്രമേ 6.50 ശതമാനം പലിശനിരക്ക് ലഭിക്കുകയുള്ളൂ.
പദ്ധതിയുടെ പേര് : KSFE അജയ്യ സ്വർണ്ണപ്പണയ വായ്പ
പദ്ധതിയുടെ കാലാവധി : 2022 നവംബർ 30 വരെ
വാര്‍ഷിക പലിശനിരക്ക് : 6.50% (സാധാരണ പലിശ)
പരമാവധി വായ്പാത്തുക : 50000/- രൂപ
വായ്‌പാ കാലാവധി : 6 മാസം
പലിശ സമയത്തിന് അടക്കാത്ത അക്കൗണ്ടുകളിൽ അധിക പലിശ ഈടാക്കും.12 മാസത്തിനു മുകളിൽ തിരിച്ചടവ് മുടങ്ങിയാൽ ഒൻപത് ശതമാനം ഉയര്‍ന്ന പലിശ നൽകേണ്ടി വരും. വായ്പ ആവ്യമുള്ളവര്‍ക്ക് കെഎസ്എഫ്ഇ ശാഖകളെ സമീപിക്കാം. രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ ശാഖകളിൽ സ്വര്‍ണ പണയ വായ്പാ സേവനങ്ങൾ ലഭ്യമാകും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.