Sections

വസ്തുവിൻറെ ഈടിൻമേലുള്ള വായ്പകൾക്ക് സംരംഭകർക്കിടയിൽ പ്രിയമേറുന്നു

Saturday, Jul 20, 2024
Reported By Admin
Loan Against Property for Business Growth

കൊച്ചി: വസ്തു ഈടിൻമേലുളള വായ്പകൾ സംരംഭകർക്കിടയിൽ കൂടുതൽ പ്രചാരത്തിലാകുന്നു. വീടോ ഫ്ളാറ്റോ സ്ഥലമോ ഈടായി കൊടുത്ത് വാങ്ങുന്ന വായ്പകളാണ് എൽഎപി എന്ന ഈ വിഭാഗത്തിൽ പെടുന്നത്. വായ്പ എടുക്കുന്നവർ ഇതു ഗ്യാരണ്ടിയായി നൽകുമ്പോഴും ആ വസ്തു അവർക്ക് ഉപയോഗിക്കാനാവും എന്നതാണ് ഏറ്റവും മികച്ച സവിശേഷകളിലൊന്ന്.

ഉയർന്ന വായ്പാ തുകയും കുറഞ്ഞ പലിശ നിരക്കുമുള്ളതിനാൽ ബിസിനസ് വളർച്ചയ്ക്കായുള്ള മികച്ചൊരു മാർഗമാണ് വസ്തുവിൻറെ ഈടിൻമേലുളള ഈ വായ്പകളെന്ന് പിരമൽ ഫിനാൻസ് ചീഫ് ബിസിനസ് ഓഫിസർ ജഗ്ദീപ് മല്ലറെഡ്ഡി പറഞ്ഞു. ബിസിനസ് ലക്ഷ്യങ്ങളും സാമ്പത്തിക സാഹചര്യങ്ങളും കണക്കിലെടുത്താകണം മുന്നിലുള്ള വിവിധ സാധ്യതകൾ വിലയിരുത്തുകയും തെരഞ്ഞെടുക്കുകയും വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിവർഷം എട്ടു ശതമാനത്തിനടുത്ത് മുതൽ എന്ന താരതമ്യേന താഴ്ന്ന പലിശ നിരക്കാണ് വസ്തുവിൻറെ ഈടിൻമേലുള്ള വായ്പകൾക്ക് ഇന്ത്യയിൽ ഈടാക്കുന്നത്. ഇത് വായ്പാ തിരിച്ചടവ് സുഗമവുമാക്കുന്നു. വസ്തു വിൽക്കുന്നതു പോലെ അതിൻറെ ഉടമസ്ഥാവകാശം എന്നന്നേക്കുമായി ഇവിടെ നഷ്ടപ്പെടുന്നുമില്ല.

വസ്തുവിൻറെ മൂല്യം, വായ്പാ ചരിത്രം, വായ്പ തേടന്നുയാളിൻറെ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വസ്തുവിൻറെ ഈടിൻമേൽ നൽകുന്ന തുക തീരുമാനിക്കുക. എൻബിഎഫ്സികൾ വസ്തുവിൻറെ മൂല്യത്തിൻറെ 65 ശതമാനം വരെ വായ്പ നൽകും. അഞ്ചു കോടി രൂപ വരേയും ഇങ്ങനെ ചില വേളകളിൽ വായ്പ അനുവദിക്കാറുമുണ്ട്. ഒരു ലക്ഷം രൂപയുടെ വായ്പയ്ക്ക് 750 രൂപ മുതൽ 900 രൂപ വരെയാവും പ്രതിമാസ തിരിച്ചടവു നടത്തേണ്ടി വരുന്നത്.

ആദായ നികുതി വകുപ്പിൻറെ 37 (1) വകുപ്പു പ്രകാരം പലിശയ്ക്കും ബന്ധപ്പെട്ട ഫീസുകൾക്കുമുള്ള ഇളവുകൾ അടക്കം നിരവധി നേട്ടങ്ങളും വസ്തുവിൻറെ ഈടിൻമേലുളള വായ്പകൾക്കു ലഭിക്കും. ഇതേ സമയം നിങ്ങൾക്കു മുന്നിലുള്ള മറ്റു സാധ്യതകൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കണം വസ്തുവിൻറെ ഈടിൻമേലുള്ള വായ്പകൾ പ്രയോജനപ്പെടുത്തേണ്ടത്. ഇതിന് പ്രോപർട്ടി കാൽക്കുലേറ്റർ അടക്കമുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യാം.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.